വിനോദ സഞ്ചാര വകുപ്പ് മന്ത്രി പുറത്തേക്ക് ?

ബെംഗളൂരു : മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി.രവി.

കഴിഞ്ഞ ദിവസങ്ങളിലാണ് രവിയെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി നേതൃത്വം നിയമിച്ചത്.

ദേശീയ നേതൃത്വത്തിൽ കർണാടകയിൽ നിന്ന് ഭാഗമായിരുന്ന എച്ച്.എൻ.അനന്ത് കുമാറിൻ്റെ പാത പിൻതുടരാനാണ് ആഗ്രഹമെന്ന് രവി അറിയിച്ചു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

അതേ സമയം സംസ്ഥാനത്ത് നിരവധി മന്ത്രി മോഹികൾ ആണ് ഉള്ളത്, ഒരു മന്ത്രി കൂടി രാജിവക്കുന്നതോടെ ഇപ്പോൾ നിലവിലുള്ള 6 മന്ത്രി സ്ഥാനങ്ങളുടെ ഒഴിവിലേക്ക് ഒന്ന് കൂടി ആകും.

അസംതൃപ്തരായി പുറത്ത് നിൽക്കുന്ന എ.എൽ.എ.മാരെ അനുനയിപ്പിക്കാൻ ഇത് ഉപകാരപ്പെടും എന്ന് യെദിയൂരപ്പ കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts