നഗരത്തിൽ 49 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി;ആകെ കണ്ടൈൻമെന്റ് സോണുകൾ എണ്ണം 191ആയി.

ബെംഗളൂരു : ജൂൺ 15 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 84 പ്രകാരം നഗരത്തിൽ 49 പുതിയ കണ്ടൈൻമെന്റ് സോണുകളുൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 191 ആയി. ബി.ബി.എം.പി. സൗത്ത്‌ ‌സോണിലെ ബാപ്പുജി നഗർ, ധർമാരായ സ്വാമി നഗർ, സിദ്ധപുര, വിദ്യാപീഠ, ബസവനഗുഡി, ജയനഗർ ,ലക്കസാന്ദ്ര , ഗുരപ്പന പാളയ, ഗിരിനഗര, വിശ്വേശ്വര പുരം, പട്ടാഭിരാമനഗർ, സാമ്പൻഗിരം നഗർ, ശ്രീനഗര ഈസ്റ്റ് സോണിലെ എസ് കെ ഗാർഡൻ, ഭാരതി , ജയചാമരാജേന്ദ്ര നഗർ, പുലികേശി നഗർ…

Read More

ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ;ചൈനയുടെ ഭാഗത്ത് 43 പേർക്ക് ജീവനഷ്ടമോ ഗുരുതര പരിക്കോ സംഭവിച്ചിട്ടുണ്ട്:എ.എൻ.ഐ.

ബെംഗളൂരു : ഇന്ത്യാ-ചൈന സംഘർഷത്തിൽ 20 ഓളം ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. മരണനിരക്ക് കൂടാൻ സാദ്ധ്യത ഉണ്ട് എന്നും റിപ്പോർട്ടിൽ ഉണ്ട്. ചൈനയുടെ ഭാഗത്ത് 43 പേർക്ക് മരണമോ ഗുരുതരമായ പരിക്ക് പറ്റിയതായോ വാർത്താ ഏജൻസി പറയുന്നു. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ്വരയിൽ ആണ്. 1975 ന് ശേഷം ആദ്യമായാണ് ചൈനയുമായി ഈ രീതിയിൽ ഉള്ള സംഘർഷം ഉണ്ടായത്. Indian intercepts reveal that Chinese side suffered 43 casualties including dead and seriously injured…

Read More

ഡി.കെ.ശിവകുമാറിൻ്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

ബെം​ഗളുരു; മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും കഫെ കോഫി ഡേ (സിസിഡി) സ്ഥാപകനായ അന്തരിച്ച വി.ജി സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്‌ഡെയും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞദിവസം നടന്നു. http://h4k.d79.myftpupload.com/archives/50275 എന്നാൽ ചടങ്ങില്‍ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഈ വർഷം അവസാനം വിവാഹ ചടങ്ങ് നടക്കുമെന്ന് പറയപ്പെടുന്നു. മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ ചെറുമകനാണ് അമർത്യ ഹെഗ്‌ഡെ. കഴിഞ്ഞ വർഷം ജൂലൈയിലാണ് കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം…

Read More

7 മരണം;കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് 5 മണി വരെയുള്ള 24 മണിക്കൂറിൽ 317 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ആണ്,78 പേർ വിദേശയാത്ര നടത്തിയവരും. 7 മരണമാണ് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ബെംഗളൂരു നഗര ജില്ലയിൽ മാത്രം ഇന്ന് 5 പേർ മരിച്ചു. രാമനഗരയിലും ബീദറിലും ഓരോരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 86,85,65 വയസുകൾ ഉള്ള വനിതകളും 72,60 വയസുള്ള…

Read More

സംസ്ഥാനത്ത് ഒരു വിമാനത്താവളം കൂടി വരുന്നു..

ബെംഗളൂരു : സംസ്ഥാനത്ത് ഒരു വിമാനത്താവളം കൂടി വരുന്നു, പ്രധാനമായും 7 വിമാനത്താവളങ്ങൾ ആണ് നിലവിൽ ഉള്ളത് ഇതിന് പുറമെയാണ് ശിവമൊഗ്ഗ യിൽ പുതിയ വിമാനത്താവളം വരുന്നത്. ഇതിൻ്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവ്വഹിച്ചു. ബെംഗളൂരുവിലെ തന്റെ ഔദ്യോഗിക വസതിയിലിരുന്ന്കൊണ്ടാണ് വീഡിയോ കോൺഫറൻസിലൂടെ ശിവമോഗ വിമാനത്താവളത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചത്. ശിവമോഗ വിമാനത്താവളത്തിന്റെ നിർമാണം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു . ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശങ്കർ ഗൗഡ പാട്ടീൽ, പൊതുമരാമത്ത്…

Read More

കേരളത്തിൽ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേർ രോഗമുക്തരായി

കേരളത്തിൽ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ്…

Read More

സർക്കാർ നിർദ്ദേശങ്ങൾക്ക് “പുല്ലുവില”;ഓൺലൈൻ ക്ലാസുകൾ തുടർന്ന് സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു : സർക്കാർനിർദേശം കണക്കിലെടുക്കാതെ സ്വകാര്യ സ്‌കൂളുകൾ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളുമായി മുൻപോട്ട്. ഓൺലൈൻ ക്ലാസുകൾ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വേണ്ട എന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തുകയാണ്‌ നഗരത്തിലെ സ്വകാര്യ സ്കൂളുകൾ. തിങ്കളാഴ്ച ക്ലാസുകൾ പതിവ് പോലെ നടന്നു. ടൈംടേബിളും സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട് . പ്രസ്തുത ഉത്തരവ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല എന്നാണ് സ്വകാര്യ സ്കൂളുകളുകൾ പറയുന്നത് . എന്നാൽ സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്വകാര്യ സ്കൂളുകളുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയാണ്…

Read More

നഗരത്തിൽ ഇന്നലെ മാത്രം 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ ഒരാൾ കോവിഡ് ബാധിച് മരിച്ചു. 35 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 75 വയസുള്ള ഒരു സ്ത്രീയാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 34 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 725 ആയി. 362 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ 2 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 329 ആയി. അസുഖം സ്ഥിരീകരിച്ചവരിൽ 8 പേരുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല .ട്രേസിങ് നടന്നു…

Read More

കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥികൾക്ക് പരീക്ഷ വീണ്ടും എഴുതാം;നടപടി ക്രമങ്ങൾ ഇതാണ്.

ബെം​ഗളുരു; സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ കോവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷയിൽ അവസരം നൽകുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കൂടാതെ ഇവർക്ക് പുതിയ പരീക്ഷാർഥികൾക്കുള്ള പരിഗണനയും ലഭിക്കും. അടുത്തിടെ ചിക്കമംഗളൂരുവിൽ ചില വിദ്യാർഥികൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം പുറത്ത് വന്നിരിയ്ക്കുന്നത്. ഈ വരുന്ന ജൂൺ 25 മുതൽ ജൂലായ് നാലുവരെയാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്നത്.

Read More

പൊതുസ്ഥലങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്താനൊരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും അസുഖം പകർന്നു തുടങ്ങിയ സാഹചര്യത്തിൽ രോഗ വ്യാപനത്തോത് മനസ്സിലാക്കാൻ പൊതുസ്ഥലങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ബി ബി എം പി. റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിൽ വൈറസ് പടരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ഈ തീരുമാനം.

Read More
Click Here to Follow Us