ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.
ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് 5 മണി വരെയുള്ള 24 മണിക്കൂറിൽ 317 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ആണ്,78 പേർ വിദേശയാത്ര നടത്തിയവരും.
7 മരണമാണ് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ബെംഗളൂരു നഗര ജില്ലയിൽ മാത്രം ഇന്ന് 5 പേർ മരിച്ചു.
രാമനഗരയിലും ബീദറിലും ഓരോരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
86,85,65 വയസുകൾ ഉള്ള വനിതകളും 72,60 വയസുള്ള പുരുഷൻമാരുമാണ് ഇന്ന് നഗരത്തിൽ മരിച്ചത്.
49 വയസുകാരൻ ബദറിലും 48 കാരൻ രാമനഗരയിലും മരിച്ചു.
ആകെ കോവിഡ് മരണം 94 ആയി.
322 പേർ ഇന്ന് ആശുപത്രി വിട്ടു,4456 ഇതുവരെ രോഗമുക്തി നേടി.
ആകെ രോഗബാധിതരുടെ എണ്ണം 7530 ആയി, ഇതിൽ 2976 പേർ വിവിധ ആശുപത്രികളിൽ ഇപ്പോഴും തുടരുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ 79 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.കലബുറഗി 63, ബെളളാരി 53, ബംഗളൂരു നഗര ജില്ല 47, ധാർവാഡ് 8, ഉഡുപ്പി,ശിവമൊഗ്ഗ 7 വീതം, യാദഗിരി, റായ്ച്ചുരു 6 വീതം, ഹാസന 5, വിജയപുര, മൈസൂരു, രാമനഗര, കൊപ്പാള, ചിക്കമഗളൂരു, ഗദഗ് 4 വീതം, ബെളഗാവി 3, ബീദർ 2, തുമക്കുരു 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
സംസ്ഥാനത്തെ കോവിഡ് രോഗബാധയുടെ ആദ്യ ദിനം മുതൽ ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ കോവിഡ് വാർത്തകളും താഴെ പ്രത്യേക പേജിൽ വായിക്കാം.
http://h4k.d79.myftpupload.com/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.