ബെംഗളൂരു : സംസ്ഥാനത്ത് ഒരു വിമാനത്താവളം കൂടി വരുന്നു, പ്രധാനമായും 7 വിമാനത്താവളങ്ങൾ ആണ് നിലവിൽ ഉള്ളത് ഇതിന് പുറമെയാണ് ശിവമൊഗ്ഗ യിൽ പുതിയ വിമാനത്താവളം വരുന്നത്.
ഇതിൻ്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവ്വഹിച്ചു.
ബെംഗളൂരുവിലെ തന്റെ ഔദ്യോഗിക വസതിയിലിരുന്ന്കൊണ്ടാണ് വീഡിയോ കോൺഫറൻസിലൂടെ ശിവമോഗ വിമാനത്താവളത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചത്.
ശിവമോഗ വിമാനത്താവളത്തിന്റെ നിർമാണം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .
ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശങ്കർ ഗൗഡ പാട്ടീൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു.
സംസ്ഥാനത്ത് നിലവിൽ 2 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ആണ് ഉള്ളത്. ബംഗളൂരുരു ,മംഗളൂരു.
മൈസൂരു, ഹുബ്ബളളി, ബെളഗാവി എന്നിവിടങ്ങളിൽ ഉള്ള വിമാനത്താവളങ്ങളിൽ പലപ്പോഴായി വാണിജ്യ സർവ്വീസുകൾ നടത്താറുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.