ഡി.കെ.ശിവകുമാറിൻ്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

ബെം​ഗളുരു; മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും കഫെ കോഫി ഡേ (സിസിഡി) സ്ഥാപകനായ അന്തരിച്ച വി.ജി സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്‌ഡെയും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞദിവസം നടന്നു.

http://h4k.d79.myftpupload.com/archives/50275

എന്നാൽ ചടങ്ങില്‍ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഈ വർഷം അവസാനം വിവാഹ ചടങ്ങ് നടക്കുമെന്ന് പറയപ്പെടുന്നു. മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ ചെറുമകനാണ് അമർത്യ ഹെഗ്‌ഡെ. കഴിഞ്ഞ വർഷം ജൂലൈയിലാണ് കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം നേത്രാവതി നദിയുടെ തീരത്ത് നിന്ന് കണ്ടെത്തിയത്.

  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശിവകുമാറിന്റെ മൂത്ത മകളായ 22 കാരിയായ ഐശ്വര്യ. അമർത്യ യു.എസിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, ഇപ്പോൾ അമ്മയോടൊപ്പം കുടുംബത്തിന്റെ ബിസിനസ്സ് കൈകാര്യം ചെയ്യുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts