സർക്കാർ നിർദ്ദേശങ്ങൾക്ക് “പുല്ലുവില”;ഓൺലൈൻ ക്ലാസുകൾ തുടർന്ന് സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു : സർക്കാർനിർദേശം കണക്കിലെടുക്കാതെ സ്വകാര്യ സ്‌കൂളുകൾ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളുമായി മുൻപോട്ട്.

ഓൺലൈൻ ക്ലാസുകൾ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വേണ്ട എന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തുകയാണ്‌ നഗരത്തിലെ സ്വകാര്യ സ്കൂളുകൾ.

തിങ്കളാഴ്ച ക്ലാസുകൾ പതിവ് പോലെ നടന്നു. ടൈംടേബിളും സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട് .

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

പ്രസ്തുത ഉത്തരവ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല എന്നാണ് സ്വകാര്യ സ്കൂളുകളുകൾ പറയുന്നത് .

എന്നാൽ സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്വകാര്യ സ്കൂളുകളുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വേണ്ട എന്ന് സർക്കാർ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts