കൊച്ചി ലുലു മാളിൽ പാകിസ്ഥാൻ പതാകയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് കർണാടക ബിജെപി വനിതാ വിഭാഗം നേതാവിനെതിരെ കേസ്

ബെംഗളൂരു: കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ വലുപ്പത്തിൽ പാകിസ്ഥാൻ പതാക ഉണ്ടെന്ന് സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ബിജെപി വനിതാ വിഭാഗം നേതാവിന് എതിരെ കേസെടുത്തു.

ബിജെപി പാർട്ടി പ്രവർത്തക ശകുന്തള നടരാജിനെതിരെ തുമകുരു ജില്ലയിലെ ജയനഗര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശകുന്തള നടരാജ് പോസ്റ്റ് ചെയ്ത ചിത്രം പരിശോധിച്ചതിന് ശേഷം ജയനഗര പോലീസ് സ്‌റ്റേഷൻ പിഎസ്‌ഐ മഹാലക്ഷ്മമ്മ എച്ച്എൻ ആണ് എഫ്‌ഐആർ ഫയൽ ചെയ്തത്.

ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ തൂക്കിയ പതാകളുമായി ബന്ധപ്പെട്ടാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഇന്ത്യയുടെത് ഉൾപ്പടെ മറ്റ് രാജ്യങ്ങളുടെ പതാകകളെക്കാൾ പകിസ്താന്റെ പതാകയ്ക്ക് അമിത പ്രാധാന്യം നൽകിയതായാണ് ആരോപണം.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

ഐപിസി സെക്ഷൻ 153 (ബി) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) പ്രകാരം ശകുന്തളയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് ബിജെപി പ്രവർത്തകയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
[masterslider id="10"]

Related posts