മദ്യപാനം ചോദ്യം ചെയ്തു; ഗർഭിണിയായ ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു

ചെന്നൈ: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി നാല് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി…

Read More

ബെംഗളൂരുവിലെ അഗർബത്തി ഫാക്ടറിയിൽ തീപിടിത്തം; 8 വാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വിജയനഗർ ഏരിയയിൽ പൈപ്പ് ലൈൻ റോഡിന് സമീപമുള്ള അഗർബത്തി ഫാക്ടറിയിൽ ശനിയാഴ്ച രാവിലെ തീപിടിത്തമുണ്ടായി. ഫാക്ടറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ എട്ടോളം വാഹനങ്ങളിൽ തീ പടർന്നെങ്കിലും അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് എത്തി അണച്ചു. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിജയനഗർ പോലീസ് സ്‌റ്റേഷനിൽ കടയുടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.  

Read More

വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജ് ഡെലിവർ ചെയ്തു; മക്‌ഡൊണാൾഡ്‌സിനും സൊമാറ്റോയ്ക്കും പിഴ 

ന്യൂഡൽഹി: ഭക്ഷണവിതരണശൃംഖലയായ മക്‌ഡൊണാൾഡ്‌സിനും ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും 1 ലക്ഷം രൂപ പിഴ. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം ഡെലിവർ ചെയ്തതിന് ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്. ഉപഭോക്താവ് നൽകിയ പരാതിപ്രകാരമാണ് നടപടി. ഓർഡർ മാറി നൽകിയതും പിഴ ചുമത്തിയതും സൊമാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് കമ്പനി. സൊമാറ്റോയും മക്‌ഡൊണാൾഡും ഒരുമിച്ചാണ് പിഴയടയ്ക്കേണ്ടത്. 5000 രൂപ കോടതി ചെലവിനായും പിഴയിട്ടിട്ടുണ്ട്. റസ്റ്ററന്റുകൾക്ക് ഉപഭോക്താവിനുമിടയിൽ പ്രവർത്തിക്കുന്നവർ മാത്രമാണ് തങ്ങളെന്നും ഉപഭോക്താവിന് ഭക്ഷണം എത്തിക്കുക…

Read More

‘ഒരു കൈയ്യിൽ കുഞ്ഞ്, മറ്റൊന്നിൽ തോക്ക്’: ഹമാസ് ബന്ദികളാക്കിയ കുരുന്നുകളുടെ പുതിയ വീഡിയോ പുറത്ത്

terrorist

ഇസ്രായേൽ-ഹമാസ് യുദ്ധം കൊച്ചുകുട്ടികളുടെ മുഴുവൻ തലമുറയിലും മായാത്ത മുദ്രയാണ് പതിപ്പിക്കുന്നത്. അവരിൽ പലരും തങ്ങളുടെ മാതാപിതാക്കളെ ഹമാസ് തോക്കുധാരികൾ കൊലപ്പെടുത്തിയതിന് സാക്ഷികളാണ്. ഭീകരസംഘടനയുടെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ കുട്ടികളെയും കുഞ്ഞുങ്ങളെയും പിടിച്ച് നിൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഭീകരസംഘടന പുറത്തുവിട്ടു. ഹമാസ് ഭീകരർ സ്വന്തം വീടുകളിൽ ബന്ദികളാക്കിയ കുട്ടികളെ ഭയന്ന് കരയുന്നതും അവരുടെ മാതാപിതാക്കൾ അവരുടെ അരികിൽ മരിച്ച് കിടക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. You can see their injuries, hear their cries and feel them trembling from fear as these…

Read More

കൊച്ചി ലുലു മാളിൽ പാകിസ്ഥാൻ പതാകയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് കർണാടക ബിജെപി വനിതാ വിഭാഗം നേതാവിനെതിരെ കേസ്

ബെംഗളൂരു: കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ വലുപ്പത്തിൽ പാകിസ്ഥാൻ പതാക ഉണ്ടെന്ന് സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ബിജെപി വനിതാ വിഭാഗം നേതാവിന് എതിരെ കേസെടുത്തു. ബിജെപി പാർട്ടി പ്രവർത്തക ശകുന്തള നടരാജിനെതിരെ തുമകുരു ജില്ലയിലെ ജയനഗര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശകുന്തള നടരാജ് പോസ്റ്റ് ചെയ്ത ചിത്രം പരിശോധിച്ചതിന് ശേഷം ജയനഗര പോലീസ് സ്‌റ്റേഷൻ പിഎസ്‌ഐ മഹാലക്ഷ്മമ്മ എച്ച്എൻ ആണ് എഫ്‌ഐആർ ഫയൽ ചെയ്തത്. ಭಾರತದ ಬಾವುಟಕ್ಕಿಂತ ಬೇರೆ ಯಾವುದೇ ಬಾವುಟ ಎತ್ತರದಲ್ಲಿ ಇರಬಾರದು ಅನ್ನೋ…

Read More

ബിഎംടിസി ബസിടിച്ച് വിദ്യാർഥി മരിച്ചു; കഴിഞ്ഞ 10 ദിവസത്തിനിടെ ഇത്‌ മൂന്നാമത്തെ സംഭവം

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസ് ഇരുചക്രവാഹനത്തിൽ പിന്നിൽ നിന്ന് ഇടിച്ച് കോളേജ് വിദ്യാർത്ഥി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശനിയാഴ്ച രാവിലെ ബെംഗളൂരുവിലെ യശ്വന്ത്പൂർ മേഖലയിലാണ് സംഭവം . യശ്വന്ത്പൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 21 കാരനായ ഗംഗാധറാണ് മരിച്ചത്. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലേക്ക് (എച്ച്എഎൽ) പോകുകയായിരുന്നു. അപകടസമയത്ത് ഗംഗാധർ ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും ബൈക്കിൽ നിന്ന് താഴെ വീണതിനെ തുടർന്ന് ഹെൽമറ്റ് അഴിഞ്ഞുപോയി. യശ്വന്ത്പൂർ ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ…

Read More

ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിൽ നിന്നും 42 കോടിരൂപ പിടിച്ചെടുത്തു

ബെംഗളൂരു : ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിൽ നിന്നും 42 കോടി രൂപ പിടിച്ചെടുത്തു. ഫ്ലാറ്റിൽ കട്ടിലിനടിയിൽ കാർഡ് ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ച 42 കോടിരൂപ ആദായനികുതിവകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ബി.ജെ.പി. സർക്കാർ ബില്ലുമാറിക്കിട്ടാൻ 40 ശതമാനം കമ്മിഷൻ വാങ്ങിയെന്ന ആരോപണമുന്നയിച്ച പ്രമുഖ കരാറുകാരിൽ ഒരാളായ ആർ. അംബികാപതിയുടെ സുൽത്താൻ പാളയയിലെ ഫ്ളാറ്റിൽനിന്നാണ് ആദായനികുതിവകുപ്പ് പണം കണ്ടെത്തിയത്. 23 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റാണിത്. പണം പിടിച്ചെടുത്തതോടെ അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ് സംഭരിച്ച പണമാണിതെന്ന ആരോപണവുമായി ബി.ജെ.പി.യും ജെ.ഡി.എസും തെലങ്കാനയിലെ…

Read More

സ്ത്രീധനമായി ബൈക്ക് വാങ്ങി നൽകിയില്ല; യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി 

ലഖ്‌നൗ: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ ഭർത്താവും അച്ഛനും ചേർന്ന് 22കാരിയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയിൽ കുഴിച്ചിട്ടു. കൃത്യത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഉത്തരപ്രദേശിലെ അസംഗിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാർ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. അടുത്തിടെയായി മോട്ടോർ ബൈക്ക് വാങ്ങി വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.…

Read More

സോണിയയെയും പ്രിയങ്കയെയും നേരിട്ടെത്തി സ്വീകരിച്ച് എം.കെ.സ്റ്റാലിൻ

ചെന്നൈ: ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിൽ. ഡിഎംകെ ഇന്നു സംഘടിപ്പിക്കുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണു ഇരുവരും ചെന്നൈയിൽ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി, ടി.ആർ.ബാലു എന്നിവർ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു.  

Read More

കണ്ണീരോടെ തൊഴുകൈകളോടെയും കോടതിയിയിലേക്ക് എത്തേണ്ടതില്ല; ഇവിടെ ഉള്ളത് ദൈവങ്ങളല്ല; നീതിക്കായുള്ള പോരാട്ടം ഏവരുടെയും അവകാശം; ഹൈക്കോടതി

കൊച്ചി: ജനങ്ങൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഭരണഘടനാപരമായ അവകാശമാണെന്നും തൊഴുകൈകളോടെ വരേണ്ടയിടമല്ല കോടതിയെന്നും ഹൈക്കോടതി നിരീക്ഷണം. പൊലീസിനെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം വാദിക്കാനായി ഹാജരായ വനിത കണ്ണീരോടെയെും തൊഴുകൈകളോടെയും കോടതിയിലെത്തിയപ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം. ശേഷം വീടിനുസമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു. ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വനിതയ്‌ക്കെതിരേ ചുമത്തിയത്. 2019ലാണ് സംഭവം. കൂടാതെ സംഭവത്തിൽ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍…

Read More
Click Here to Follow Us