മദ്യപാനം ചോദ്യം ചെയ്തു; ഗർഭിണിയായ ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു

ചെന്നൈ: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം.

കൊല്ലപ്പെട്ട യുവതി നാല് മാസം ഗര്‍ഭിണിയാണ്.

ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്.

പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്.

തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്.

രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.

വ്യാഴാഴ്ചയോടെ തര്‍ക്കം രൂക്ഷമായി.

ഇതിനിടെ രാജ്കുമാര്‍ യുവതിയുടെ വയറ്റില്‍ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയുമായിരുന്നു.

തുടര്‍ന്ന് മകനെയും കൂട്ടി ഇയാള്‍ ഓടി രക്ഷപ്പെട്ടു.

നന്ദിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി യുവതിയെ കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

90 ശതമാനം പൊള്ളലേറ്റ നന്ദിനി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts