അന്യസംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി;പുതിയ നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം.

ബെംഗളൂരു :കർണാടകയിലേക്ക് അന്യസംസ്ഥാങ്ങളിൽ നിന്നും യാത്ര ചെയ്യാനൊരുങ്ങുന്നവരുടെ ശ്രദ്ധക്ക് . ഗവണ്മെന്റ് ഓഫ് കർണാടക ഇന്നലെ പുറത്തിറക്കിയ സർക്കുലർ പ്രകാരം കർണാടകയിലേക്ക് യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ ക്വാറന്റൈൻ നിയമങ്ങൾ മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക് 7 ദിവസത്തെ നിർബന്ധിത ഗവൺമെന്റ് ക്വാറന്റൈനും ശേഷം 7 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കുന്നതാണ് ഡൽഹിയിൽ നിന്നും തമിഴ്നാട്ടിൽ വരുന്നവർക്ക് 3 ദിവസത്തെ നിർബന്ധിത ഗവൺമെന്റ് ക്വാറന്റൈനും ശേഷം 11 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക് 14 ദിവസത്തെ ഹോം…

Read More

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്!!

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. യുഎഇ യുഎഇയിൽ 667 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 28129 ആയി ഉയർന്നു. 342പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42636ഉം, മരണസംഖ്യ 291ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ 14216പേരാണ് ചികിത്സയിലുള്ളത്. ഖത്തർ ഖത്തറിൽ 1,783 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരായവരുടെ എണ്ണം 58,681 ആയി ഉയർന്നു. 22,119പേരാണ് നിലവിൽ…

Read More

സാധാരണക്കാരൻ്റെ കൂടെ അതിർത്തി കടന്നു കുതിക്കാൻ കെ.എസ്.ആർ.ടി.സി;ആന്ധ്രയിലേക്ക് സർവീസ് നടത്തും;കേരളത്തിൻ്റെ അനുമതിക്കായി കാത്തിരിപ്പ് തുടരുന്നു.

ബെംഗളൂരു: വിമാനയാത്രാക്കൂലി താങ്ങാൻ കഴിയാത്തവർ സ്വന്തമായി വാഹനമില്ലാത്തവർ ടാക്സിക്ക് വേണ്ട തുക നൽകാൻ കഴിയാത്തവർ ആയ പാവങ്ങൾക്ക് സ്വന്തം നാട്ടിലേക്ക് പോകാൻ നിലവിൽ സംസ്ഥാനാന്തര യാത്രക്ക് സാഹചര്യങ്ങൾ വളരെ കുറവാണ്. ഏതാനും ചില തീവണ്ടികൾ മാത്രമാണ് ലോക്ക് ഡൗണിന് ശേഷം സർവ്വീസ് പുന:രാരംഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിലാണ് 500 ൽ അധികം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ കർണാടക ആർ ടി.സി തങ്ങളുടെ യാത്രക്കാരോട് ഉള്ള പ്രതിബന്ധതയുമായി മുന്നോട്ട് വരുന്നത്. ലോക്ഡൗണിനുശേഷം ആന്ധ്രപ്രദേശിലേക്ക് കർണാടക ആർ.ടി.സി. സർവീസ് പുനരാരംഭിക്കുകയാണ്. ഈ മാസം 17 മുതൽ ഘട്ടംഘട്ടമായി…

Read More

പരിശോധനക്കെത്തിയ ആരോ​ഗ്യപ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ

ബെം​ഗളുരു; ആരോ​ഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം, ബെലഗാവിയിലെ മാരൻഹോളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കുനേരെ ആക്രമണം. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന നാലാളുകൾ ഉൾപ്പെടെ ഒമ്പതുപേരാണ് ജീവനക്കാർക്കെതിരേ അക്രമം അഴിച്ചുവിട്ടത്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്വറന്റീനുള്ളവരെ പിന്നീട് അറസ്റ്റുചെയ്യുമെന്നും മറ്റ് ആളുകൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. അക്രമം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചു, അടുത്തിടെ മുംബൈയിൽ നിന്നെത്തിയ 10 -ഓളം പേർക്ക് പ്രദേശത്ത് കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും മുംബൈയിൽ നിന്നെത്തിയ മറ്റുള്ളവരെയും സ്ഥലത്തെ സ്കൂളിൽ ക്വാറന്റീനിൽ…

Read More

യാത്രക്കായി ബി.എം.ടി.സി ബസുകളെ ആശ്രയിക്കുന്നവരാണോ നിങ്ങൾ;പുതിയ നിർദേശങ്ങൾ അറിയാതെ പോകരുത്.

ബെം​ഗളുരു; ബിഎംടിസി യാത്രക്കാരുടെ സുരക്ഷക്കായി കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തും, യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിർദേശങ്ങൾ നൽകാനും ബസ് സ്റ്റാൻഡുകളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ബി.എം.ടി.സി രം​​ഗത്ത്. താരതമ്യേന ഏറ്റവുംകൂടുതൽ യാത്രക്കാെരത്തുന്ന രാവിലെ എട്ടിനും 11-നും ഇടയിലും വൈകീട്ട് 4.30-നും 7-30 ഇടയിലുമാണ് ഈ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. കൂട്ടമായി പലരും മാർ​ഗ നിർദേശങ്ങൾ തള്ളി ബസുകളിലും ബസ് സ്റ്റാൻഡുകളിലും സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെത്തുന്നതിൽ ബി.എം.ടി.സി. ജീവനക്കാർ നേരത്തേ പരാതികൾ ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇതിനിടെ ദൂരവാണിനഗറിലെ ബി.എം.ടി.സി.…

Read More

ബെം​ഗളുരുവിൽ ബാല വിവാഹം; മാതാപിതാക്കളുടെ പേരിൽ കേസെടുത്ത് പോലീസ്

ബെം​ഗളുരു; രാജ്യത്തെ നാണക്കേടിലാക്കി ബെം​ഗളുരുവിൽ ബാല വിവാഹം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംകഴിപ്പിച്ച മാതാപിതാക്കളുടെ പേരിൽ കേസെടുത്ത് പോലീസ്. ഇക്കഴിഞ്ഞ ഏപ്രിൽ 17-ന് കനകപുര കൊടിഹള്ളിയിലാണ് വിവാഹം നടന്നത്. നഗരത്തിലെ തൊഴിലാളികളാണ് കുട്ടിയുടെ രക്ഷിതാക്കളെന്നും പോലീസ് വ്യക്തമാക്കി. വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ സമീപവാസിയാണ് ചൈൽഡ് ഹെൽപ്പ്‌ലൈനിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. വനിതാ- ശിശുക്ഷേമവകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Read More

കഴിഞ്ഞ ഒരാഴ്ചയിൽ കർണാടകയിലെയും ബെംഗളൂരു നഗരത്തിലെയും കോവിഡ് വ്യാപന നിരക്കുകൾ ഇവിടെ വായിക്കാം

ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കോവിഡ് 19 മീഡിയ ബുള്ളറ്റിനുകൾ പ്രകാരം ജൂൺ 7 മുതൽ ജൂൺ 14 വരെയുള്ള ഒരു ആഴ്ചയിൽ 1548 പുതിയ കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂൺ 7ന് 5452 അകെ കോവിഡ് കേസുകൾ ആണ് ഉണ്ടായിരുന്നത് ഇന്ന് അത് 7000 കേസുകൾ ആയി. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ 26 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.  ജൂൺ ഏഴിന് അകെ മരണങ്ങൾ 63 ആയിരുന്നു. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം അകെ…

Read More

കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1348 പേർ ചികിത്സയിൽ

കൊച്ചി: കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.…

Read More

കേരളത്തിൽ ഇന്ന്  82 പേര്‍ക്ക്  Covid-19 സ്ഥിരീകരിച്ചത്; 73 പേർ രോഗമുക്തരായി

കേരളത്തിൽ ഇന്ന്  82 പേര്‍ക്ക്  Covid-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ്…

Read More

ഇന്ന് സംസ്ഥാനത്ത് 2 മരണം;213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു;ഇതില്‍ 103 പേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവര്‍;23 പേര്‍ വിദേശത്ത് നിന്ന്.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 103 പേര്‍ ആണ്,വിദേശത്ത് നിന്ന് എത്തിയവര്‍ 23. ആകെ രോഗ ബാധിതരുടെ എണ്ണം 7213 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 75 കാരിയും ധാര്‍വാഡില്‍ ഒരു 65 കാരനും മരിച്ചു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 88 ആയി. ഇന്ന് 180 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 4135 ആയി.…

Read More
Click Here to Follow Us