അടിയന്തിര ആവശ്യങ്ങൾക്ക് കേരളത്തിലേക്ക് പോകേണ്ടവർക്ക് ഒരാഴ്ചത്തേക്ക് സന്ദർശന അനുമതി.

അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് വരേണ്ടവർക്ക് ഒരാഴ്ചത്തേക്ക് സർക്കാർ സന്ദർശന അനുമതി നൽകി. വിദ്യാഭ്യാസം ,ബിസിനസ് , ചികിത്സ ,കോടതിയാവശ്യങ്ങൾ എന്നിവക്കായി എത്തുന്നവർ കോവിഡ് ജാഗ്രതയിൽ രജിസ്റ്റർ ചെയ്ത് പാസ് വാങ്ങണം. സന്ദർശന കാലാവധി ഏഴ് ദിവസമായിരിക്കും. പരീക്ഷ ,അഭിമുഖം എന്നിവക്കായി മൂന്ന് ദിവസം മുൻപ് എത്താം. അതിന് ശേഷം മൂന്ന് ദിവസം തങ്ങാം. ഏത് ആവശ്യത്തിനായാണോ എത്തിയത് അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മാത്രമെ പോകാവൂ .60 വയസ്സിന് മുകളിലുള്ളവരെ സന്ദർശിക്കരുത്. കേരളത്തിൽ നിന്ന് മടങ്ങിയ ശേഷം കോവിഡ് സ്ഥിരീകരിച്ചാൽ സന്ദർശിച്ച സ്ഥലത്തെ കലക്ടറെ വിവരം…

Read More

ഇനിയും ഒരു ലോക്ക് ഡൌണ്‍ ഇല്ല,കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും; വിശദീകരണവുമായി മുഖ്യമന്ത്രി.

ബെംഗളൂരു: ഇനിയും സംസ്ഥാനത്ത് ഒരു ലോക്ക് ഡൌണിന് പദ്ധതി ഇല്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ,ഇന്ന് തന്റെ വസതിയായ കൃഷ്ണയില്‍ വച്ച് മാധ്യമങ്ങളെ കാണുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന് ഒരു ലോക്ക് ഡൌണ്‍ കൂടി നടപ്പില്‍ വരുത്തേണ്ട കാര്യം ഉള്ളതായി ഇപ്പോള്‍ തോന്നുന്നില്ല എന്നു അദ്ദേഹം അറിയിച്ചു,അതിനു അനുകൂലിക്കുന്ന തരത്തില്‍ ഉള്ള കണക്കുകളും അദ്ദേഹം മുന്നോട്ട് വച്ചു. ഇതുവരെ സംസ്ഥാനത്ത് കോവിദ് സ്ഥിരീകരിച്ച അകെ രോഗികളുടെ എണ്ണം 7000 ആണ്,ഇതില്‍ 6158 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോ വിദേശത്ത് വന്നവരോ…

Read More

രോഗികളുടെ വിവരങ്ങൾ മറച്ചു വച്ചു; 4 ക്ലിനിക്കുകൾ അടച്ചു പൂട്ടി ആരോഗ്യ വകുപ്പ്.

ബെംഗളൂരു : പകർച്ചപ്പനി, ശ്വാസംമുട്ടൽ തുടങ്ങിയ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ ചികിത്സക്ക് എത്തുന്നവരുടെ വിവരം മറച്ച് വച്ചത് സംബന്ധിച്ച് വിശദീകരണം നൽകാത്തതിന് നഗരത്തിലെ 4 സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി. ഗായത്രി നഗർ നായക് ഹോസ്പിറ്റൽ, സുധാമ നഗർ മാതൃഛായാ ക്ലിനിക്, പീനിയ പഞ്ചമുഖി സ്പെഷൽറ്റി ക്ലിനിക്ക്, സഹകാർ നഗർ നമ്മ ക്ലിനിക്ക് എന്നിവയാണ് അടച്ചു പൂട്ടിയത്. മുമ്പ് 17 ക്ലിനിക്കുകൾക്ക് കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.എന്നാൽ 4 ക്ലിനിക്കുകൾ മറുപടി നൽകിയില്ല.

Read More

നഗരത്തിൽ ഇന്നലെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചു;42 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 3 കോവിഡ് മരണങ്ങളും 42 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 57 ഉം 60 ഉം വയസുള്ള രണ്ട് സ്ത്രീകളും 50 വയസുകാരനായ ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 690 ആയി. 330ആക്റ്റീവ് കേസുകളാണ് നഗരത്തിൽ നിലവിൽ ഉള്ളത്. ദിവസങ്ങൾക് ശേഷം ഇന്നലെ 28 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 327 ആയി ഇന്നലെ അസുഖം…

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം നടന്നത്. എന്നാൽ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്.

Read More

“നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ”? “ഇനി ഒരു വര്‍ഷത്തേക്ക് വിദ്യാലയങ്ങള്‍ തുറക്കില്ലേ”? പ്രാദേശിക ന്യൂസ്‌ ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നതിനും പങ്കുവക്കുന്നതിനും മുന്‍പ് ഈ ലേഖനം ഒന്ന് വായിക്കുക..

ബെംഗളൂരു:”നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ” ഞങ്ങള്‍ക്ക് രണ്ടു ദിവസമായി ലഭിക്കുന്ന ഫോണ്‍ വിളികളുടെയും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിലെയും പ്രധാന ചോദ്യം ഇതാണ്. ഇങ്ങനെ ഒരു ചോദ്യം ജനങ്ങള്‍ക്കിടയില്‍ ഉയരാന്‍ ഉണ്ടായ കാരണം രണ്ടു ദിവസം മുന്‍പ് കന്നടയിലെ ഒരു പ്രമുഖ ചാനല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്താ അധിഷ്ഠിത പരിപാടി ആണ്,വീണ്ടും നഗരത്തില്‍ ലോക്ക് ഡൌണ്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും മറ്റും ആ പരിപാടിയില്‍ പറഞ്ഞു വക്കുന്നു,അതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്നത്.…

Read More

പുതിയ ഓഫീസ് കെട്ടിടത്തിൽ പൂജകളും ഹോമങ്ങളും നടത്തി പുതിയ അധ്യക്ഷൻ;കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് സതീഷ് ജാർക്കിഹോളി വിട്ടുനിന്നു.

ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുൻപായി നിർമാണം പൂർത്തിയാകാത്ത പുതിയ കെ.പി.സി.സി. ഓഫീസ് കെട്ടിടത്തിൽ പൂജനടത്തി ഡി.കെ. ശിവകുമാർ. ഈ കെട്ടിടത്തിൻ്റെ പണികൾ അന്തിമ ഘട്ടത്തിലാണ്. നിലവിലുള്ള കെ.പി.സി.സി. ആസ്ഥാനത്തിന് സമീപത്താണ് പുതിയ കെ.പി.സി.സി. ഓഫീസ്. ഞായറാഴ്ച രാവിലെ അഞ്ചിന് പൂജ ആരംഭിച്ചു. വിശേഷാൽ പൂജയുടെ ഭാഗമായുള്ള എട്ടു ഹോമങ്ങളിലും ഡി.കെ. ശിവകുമാർ പങ്കെടുത്തു. ഗണപതിഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ എട്ടു ഹോമങ്ങളാണ് നടന്നത്. പാർട്ടി പ്രവർത്തകരുടെ ക്ഷേമത്തിനായിട്ടാണ് പുതിയ ഓഫീസിൽ പൂജ നടത്തിയതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ്…

Read More

ചെഗുവേരയുടെ സ്മരണയിൽ നഗരത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു.

ബെംഗളൂരു : അനശ്വര രക്തസാക്ഷി ചെഗുവേരയുടെ ജന്മദിനത്തിൽ ബംഗളൂരിലെ ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു. യുവജനപ്രവർത്തകർ രക്തദാനം നടത്തി. ലോക രക്തദാനദിനവും ചെ ജന്മദിനവുമായ ജൂൺ 14ന് ബെംഗളൂരു ദാസറഹള്ളി കല്യാൺ നഗറിൽ ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു.നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവജനങ്ങൾ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രഡിഡണ്ട് കെ. എൻ.ഉമേഷ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ഗോപാൽ ഗൗഡ രക്തദാതാക്കളെ സ്വാഗതം ചെയ്തു. സി.ഐ.ടി.യു.ജില്ലാ ട്രഷറർ ടി. ലീലാവതി, ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ, അഭിഭാഷക യൂണിയൻ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്‌, ഡി.വൈ.എഫ്.ഐ.…

Read More

ലോകത്ത് കൊവിഡ് ബാധിതര്‍ 80 ലക്ഷത്തിനടുത്ത്!

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്‍പത് ലക്ഷത്തിനടുത്തെത്തി. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലായി 4,35,166 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,103,984 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 326 പേര്‍ മരിച്ചു. 2,162,054 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീലില്‍ 17,000 പുതിയ രോഗികളാണുള്ളത്. 24 മണിക്കൂറിനിടെ…

Read More

ജയദേവയിലേയും നിംഹാൻസിലേയും 50 ഓളം ജീവനക്കാർ ക്വാറൻറീനിൽ.

ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രികളിലെ 49 ഓളം ജീവനക്കാരെ ക്വറൻ്റീനിലാക്കി. പ്രശസ്തമായ ഹൃദ്രോഗ ആശുപത്രിയായ ജയദേവ, നിംഹാൻസ് തുടങ്ങിയ ആശുപത്രികളിലെ ജീവനക്കാർ ആണ് നിരീക്ഷണത്തിലായത്. ജയദേവ ഹൃദ്രോഗ ആശുപത്രിയിൽ 13 ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. ഹൃദ്രോഗചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. 74-കാരിയായ രോഗി ജൂൺ 12-ന് മരിച്ചിരുന്നു. ജീവനക്കാർ സുരക്ഷാ ഉപകരണങ്ങളോടെയാണ് ഐ.സി.യു.വിൽ രോഗിയെ ചികിത്സിച്ചതെങ്കിലും മുൻകരുതലിന്റെ ഭാഗമായി ഇവരെ ക്വാറന്റീനിലാക്കുകയായിരുന്നു. ചികിത്സയ്‌ക്കെത്തിയ രോഗിക്കും ഏതാനും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്, ബെംഗളൂരു ‘നിംഹാൻസി’(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്)ലെ…

Read More
Click Here to Follow Us