ബെംഗളൂരു : നഗരത്തിൽ ഇന്നലെ 3
കോവിഡ് മരണങ്ങളും 42 പുതിയ ആക്റ്റീവ് കേസുകളും
റിപ്പോർട്ട് ചെയ്തു.
57 ഉം 60 ഉം വയസുള്ള രണ്ട് സ്ത്രീകളും 50 വയസുകാരനായ ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.
അകെ കോവിഡ് രോഗികളുടെ എണ്ണം
690 ആയി. 330ആക്റ്റീവ് കേസുകളാണ് നഗരത്തിൽ നിലവിൽ ഉള്ളത്.
ദിവസങ്ങൾക് ശേഷം ഇന്നലെ 28 പേർ
രോഗമുക്തി നേടി. ഇതോടെ
രോഗമുക്തി നേടിയവരുടെ എണ്ണം 327 ആയി
ഇന്നലെ അസുഖം സ്ഥിരീകരിച്ച 16
പേരുടെ കോൺടാക്ട്
വിവരങ്ങൾ ലഭ്യമായിട്ടില്ല .ട്രേസിങ്
നടന്നു കൊണ്ടിരിക്കുന്നു .
അസുഖം സ്ഥിരീകരിച്ച 42 പേരിൽ 4 പേർ അന്യസംസ്ഥാങ്ങളിൽ നിന്നെത്തിയവരാണ്.
3 പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും തിരിച്ചെത്തിയവരാണ്.
അന്യജില്ലയായ മൈസൂരുവിൽ നിന്നും വന്ന 2 പേർക്കും ഇന്നലെ
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 10 പേർക്ക് മുൻപ് രോഗം സ്ഥിരീകരിച്ച രോഗിയുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പിടിപെട്ടിട്ടുള്ളത്.
8 പേർ ഇൻഫ്ലുൻസ പോലുള്ള രോഗാവസ്ഥയെ തുടർന്നു 2 പേർ സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചും കോവിഡ് ടെസ്റ്റ് ചെയ്തതിനെ തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.
ഇവർ എല്ലാവരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ ഒരു
പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.