മൊബൈൽ ഫോൺ”ലഹരി”നഗരത്തെ ബാധിക്കുന്നു;മൊബൈൽ വിലക്കിയതിന് ഒരേ ദിവസം നഗരത്തിൽ ആത്മഹത്യ ചെയ്തത് 2 വിദ്യാർത്ഥികൾ;മകന്റെ മരണത്തിൽ വേദനിച്ച് അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു.

ബെംഗളൂരു : വിദ്യാർത്ഥികളുടെ അമിതമായ മൊബൈൽ ഉപയോഗവും തുടർന്ന് രക്ഷിതാക്കൾ അത് വിലക്കുമ്പോൾ അവർ എടുക്കുന്ന പല തീരുമാനങ്ങളും ഒരു കുടുംബത്തെ തന്നെ ദു:ഖത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങൾ ഒരു പരമ്പരയായി തുടരുകയാണ്.

പിതാവ് മൊബൈൽ ഫോൺ തടഞ്ഞ് വച്ചതിനാൽ വീടുവിട്ടിറങ്ങി ഒരു വിദ്യാർത്ഥി ട്രെയിനിൽ കേരളത്തിലെത്തിക്കുകയും നാട്ടുകാർ ഇടപെട്ട് തിരിച്ച് കൊണ്ടുവരികയും ചെയ്തത് കഴിഞ്ഞ ആഴ്ച ആണ്. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിനാൽ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊന്നത് 2 ആഴ്ച മുൻപ്.

അമിത മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്ന് ബംഗളൂരുവിൽ ഒറ്റദിവസം ജീവനൊടുക്കിയത് 2 സ്കൂൾ വിദ്യാർത്ഥികൾ.

ഇവരിൽ ഒരാളുടെ അമ്മ മകന്റെ വിയോഗം സഹിക്കാനാകാതെ അപ്പാർട്ട്മെൻറ് മൂന്നാം നിലയിൽനിന്ന് ചാടി.

ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പബ്ജി കളിച്ചതിെ തുടർന്ന് അമ്മ മൊബൈൽ വാങ്ങിച്ചതിൽ പിണങ്ങിയ പവൻ (13) ആണ് ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ വീട്ടിൽ തൂങ്ങിമരിച്ചത്.

മകൻ മരിച്ചതറിഞ്ഞ് അമ്മ ജയന്തിയാണ് മൂന്നാം നിലയിൽ നിന്ന് ചാടിയത്. നാരായണ ഗൗഡയുടേയും  ജയന്തിയുടെയും ഏകമകനാണ് പവൻ.

അമിത മൊബൈൽ ഉപയോഗം പേരിൽ അമ്മ വഴക്കിനെത്തുടർന്ന് ഹനുമന്ത് നഗറിൽ പത്താംക്ലാസ് വിദ്യാർഥിനി പ്രിയങ്ക (16) ആണ് ജീവനൊടുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us