സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു.

സഖ്യം തുടരുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി കെ.പി.സി.സി. പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിനെ കുറിച്ചും ദിനേശ് ഗുണ്ടുറാവു, നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവർ ചർച്ച നടത്തി. ഇതിനുശേഷമാണ് ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള സാധ്യത ഗുണ്ടുറാവു മുന്നോട്ടുവെച്ചത്. ഒറ്റയ്ക്ക് മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനമെന്നായിരുന്നു ഗുണ്ടുറാവു യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

കെ.ആർ. പേട്ട്, ചിക്കബെല്ലാപുര, ഹൊസകോട്ട, റാണെബെന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. 17 മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്താനുള്ള ചർച്ച കോൺഗ്രസിൽ സജീവമാണ്.

സഖ്യം തുടരുന്നതിനെ എതിർക്കില്ലെന്നും ഇക്കാര്യത്തിൽ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നുമാണ് കഴിഞ്ഞദിവസം ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രതികരിച്ചത്. സോണിയാ ഗാന്ധിയുടെ തീരുമാനം അനുസരിച്ചായിരിക്കും സഖ്യം തുടരുന്നകാര്യം തീരുമാനിക്കുക എന്നും ജെ.ഡി.എസിന് 17 മണ്ഡലങ്ങളിലും മത്സരിക്കാൻ സമ്മർദമില്ലെന്നുമം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
[masterslider id="10"]

Related posts