സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ല, നിലവിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപി; സിദ്ദരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ.

പ്രതിസന്ധികളെ സർക്കാർ അതിജീവിക്കും, സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല, നിലവിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയാണ് എല്ലാത്തിനും പിന്നിലെന്ന് വ്യക്തമാണ്. ഓപ്പറേഷന്‍ താമരയാണ് ഇത്… എല്ലാം നല്ലതായി പോകുന്നു, പേടിക്കേണ്ടതില്ല. സര്‍ക്കാര്‍ അതിജീവിക്കും, സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല’,  സിദ്ദരാമയ്യ പറഞ്ഞു

രാജിയ്ക്കു പിന്നില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമരയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എംഎല്‍എമാരെ സ്വാധീനിച്ചിരിക്കുകയാണെന്നും ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

രാജിവെച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ പത്തു പേരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്‍റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ബി.ജെ.പി എം.എല്‍.എമാരായ അശ്വത് നാരായണ്‍, അരവിന്ദ് ലിംബാവലി എന്നിവരുമുണ്ടെന്നാണ് സൂചന. ഇതാണ് എം എല്‍എമാരുടെ രാജിയ്ക്ക് പിന്നില്‍ ബിജെപിയാണ് എന്ന് ആരോപണത്തിന് കാരണം.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിയ്ക്കുന്നില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനിടെയാണ് എം.എല്‍.എമാരെ രാജീവ് ചന്ദ്രശേഖറിന്‍റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിരിക്കുന്നത്.

അതസമയം, വിമത എംഎല്‍എമാര്‍ കഴിയുന്ന മുംബൈയിലെ സോഫിറ്റല്‍ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര സിങ്ഗിയെത്തി. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് സന്ദര്‍ശനത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

രമേഷ് ജാര്‍കിഹോളിയെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും മറ്റ് എം.എല്‍.എമാരെയൊന്നും കണ്ടിട്ടില്ല എന്നും തനിക്ക് അറിയാത്ത കാര്യങ്ങളെപ്പറ്റി പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആരെങ്കിലും ദേഷ്യപ്പെടുമ്പോള്‍ അവരെ അനുനയിപ്പിച്ച് അഭിപ്രായ ഭിന്നത ഇല്ലാതാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. യാതൊരു പ്രശ്‌നവുമില്ല, പേടിക്കാനൊന്നുമില്ല. പ്രധാനമായും രമേഷ് ജാര്‍കിഹോളിയെ കാണാനായി വന്നതാണ്.’ മുംബൈയില്‍ വിമത എം.എല്‍.എമാരെ കാണുന്നതിനു മുമ്പ് മഹേന്ദ്ര സിങ്ഗി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts