രാജി വച്ച വിമത എം.എൽ.എമാർക്കിടയിൽ പിളർപ്പ്; ഒരു വിഭാഗത്തെ കൂടെ നിർത്തി ഭരണം നിലനിർത്താൻ അവസാന ശ്രമവും നടത്തി സഖ്യകക്ഷി നേതാക്കൾ.

ബെംഗളൂരു: 14 ഭരണ പക്ഷ എംഎൽഎമാർ രാജിവച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോൾ ഭരണം നിലനിർത്താനുള്ള ചർച്ചകൾ നഗരത്തെ കേന്ദ്രീകരിച്ച് തുടരുകയാണ്. ഹൈക്കമാന്റിന്റെ പ്രതിനിധിയായ കെസി വേണു ഗോപാൽ ഇന്നലെ തന്നെ നഗരത്തിലെത്തി.

രാജിവച്ചവരിൽ 10 പേർ മുൻ ജെഡിഎസ് അദ്ധ്യക്ഷൻ വിശ്വനാഥിന്റേയും കോൺഗ്രസ് നേതാവ് രമേഷ് ജാർക്കി ഹോളിയുടെയും നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ പ്രത്യേക വിമാനത്തിൽ എച്ച് എ എൽ വിമാനത്താവളത്തിൽ നിന്ന് മുംബെയിലേക്ക് തിരിച്ചു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

നഗരത്തിൽ തങ്ങുന്ന 4 എം എൽ എ മാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് തുടരുന്നത്. സീനിയർ കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഈ നാലു പേരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ തന്നെ തുടങ്ങിയിരുന്നു.

ഡി കെ ശിവകുമാർ ഇപ്പോൾ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് ദേശീയ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുടെ പിതാവുമായ എച്ച് ഡി ദേവഗൗഡയുമായി ചർച്ചകൾ തുടരുകയാണ്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

താൻ എം എൽ എ സ്ഥാനം മാത്രമാണ് രാജിവച്ചത് താൻ 46 വർഷമായി പ്രവർത്തിക്കുന്ന പാർട്ടി സ്ഥാനം രാജി വച്ചിട്ടില്ല എന്ന രാമലിംഗ റെഡ്ഡിയുടെ രാവിലത്തെ പ്രസ്താവന സഖ്യ സർക്കാറിന് പ്രതീക്ഷ നൽകിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts