പ്രശ്നങ്ങളുടെ ഇടയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പറന്നിറങ്ങി മുഖ്യമന്ത്രി കുമാരസ്വാമി;നിർണായക ചർച്ചകൾക്കായി നേരിട്ട് താജ് വെസ്റ്റ് എൻഡ് ഹോട്ടലിലേക്ക്;കർണാടക രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി ഗവർണർ.

ബെംഗളൂരു :രാഷ്ട്രീയ സാഹചര്യം പ്രതികൂലമായതിനാൽ അമേരിക്കയിൽ നിന്ന് തിരിച്ച മുഖ്യമന്ത്രി കുമാരസ്വാമി ഡൽഹിയിൽ ചാർട്ടർ ചെയ്ത വിമാനത്തിൽ നഗരത്തിലെ എച്ച്എൽ വിമാനത്താവളത്തിൽ ഇറങ്ങി.

നേരിട്ട് അദ്ദേഹം റേസ് കോഴ്സ് റോഡിലുള്ള താജ് വെസ്റ്റ് എൻഡ് ഹോട്ടലിലേക്ക് തിരിച്ചു.

ജെഡിഎസ് എംഎൽഎമാരും ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയും ഹോട്ടലിലുണ്ട്. സഖ്യത്തിന്റെ കോ ഓർഡിനേറ്റർ സിദ്ധരാമയ്യയും ഹോട്ടലിലുണ്ട്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

അതേ സമയം നാളെ വൈകുന്നേരം ബി ജെ പി അവരുടെ എം എൽ മാരുടെ യോഗം വിളിച്ചിട്ടിണ്ട്.ജെഡിഎസ് എം എൽ എ മാരെ റിസോർട്ടിലേക്ക് മാറ്റുകയാണെങ്കിൽ ബിജെപി എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റും.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു.

രാജി വച്ച 10 എംഎൽഎ മാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുൻപിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചു, അവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts