ബെംഗളൂരു : പീനിയയിൽ ബസവേശ്വര ബസ്റ്റാന്റ് പണികഴിപ്പിക്കുമ്പോൾ കർണാടക ആർ ടി സിക്ക് ഭയങ്കര സ്വപ്നങ്ങളായിരുന്നു, നഗരത്തിലെ തിരക്ക് കുറച്ച് ധർവാഡ്, ഹുബ്ബള്ളി, ഹവേരി, തുമുക്കുരു ബസുകൾ ഇവിടെ നിന്ന് ആരംഭിക്കാം എന്നായിരുന്നു പ്ലാൻ.
എന്നാൽ നഗരത്തിന്റെ ഒരറ്റത്തുള്ള ബസ്സ്റ്റേഷനിലേക്ക് വരാൻ യാത്രക്കാർ തയ്യാറായില്ല എന്ന് മാത്രമല്ല അവർ സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് തുടങ്ങുകയും ചെയ്തതോടെ സംഭവം കൈവിട്ട കളിയാണെന്ന് ആർ ടി സി തിരിച്ചറിഞ്ഞു.
കർണാടക ആർ ടി സി യുടെ ഒരു വിധപ്പെട്ട ബസുകളെല്ലാം മജസ്റ്റിക്കിലേക്കും, ശാന്തി നഗറിലേക്കും, മൈസൂരു റോഡ് സാറ്റലൈറ്റിലേക്കും മാറ്റി. ആന്ധ്ര, തെലങ്കാന, കേരള ആർടിസികളുടെ ചില ദീർഘദൂര ബസുകൾ മാത്രമേ ഇവിടെനിന്ന് സർവ്വീസ് നടത്തുന്നുള്ളൂ.
ഇനി ചെലവാക്കിയ പണം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളാണ്, ഇവിടെയുള്ള നാൽപതോളം മുറികൾ വാടകക്ക് കൊടുക്കാനാണ് ഇപ്പോൾ തീരുമാനം. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെല്ലാം ഇവിടെക്ക് മാറ്റാൻ ഗതാഗത മന്ത്രി തമണ്ണ ആവശ്യപ്പെട്ടു കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.