വിദ്യാർഥികളുടെ ബസ് പാസ് നിരക്ക് വർധിപ്പിച്ച് ബി.എം.ടി.സി.യും കെ.എസ്.ആർ.ടി.സി.യും!

ബെംഗളൂരു: വിദ്യാർഥികളുടെ ബസ് പാസ് നിരക്ക് ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) 200 രൂപവരെയാണ് ഉയർത്തിയത്. ഇത്രയുംനാൾ സൗജന്യമായിരുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് ഇനിമുതൽ പാസിന് 200 രൂപ നൽകണം. സ്മാർട്ട് കാർഡ് ബസ് പാസ് പുതുക്കുന്നതിന് ബി.എം.ടി.സി. 170 രൂപ വർധിപ്പിച്ചു.

ഹൈസ്‌കൂൾ, പ്രീ യൂണിവേഴ്‌സിറ്റി, എൻജിനീയറിങ്, മെഡിക്കൽ, ഈവനിങ് കോളേജ് എന്നിവയുടെ അടിസ്ഥാനത്തിൽ ഫീസ് നിരക്കിൽ മാറ്റമുണ്ടാകും. കർണാടക ആർ.ടി.സി.യും വിദ്യാർഥികളുടെ പാസ് നിരക്ക് ഉടൻ പ്രഖ്യാപിക്കുന്നതോടെ പുതിയ അധ്യയനവർഷം മുതൽ വിദ്യാർഥികൾക്ക് ചെലവേറും.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

അപ്രതീക്ഷിതമായി ബസ് പാസ് നിരക്കുയർത്തിയതിൽ പ്രതിഷേധവുമായി വിദ്യാർഥിസംഘടനകൾ രംഗത്തെത്തി. വിദ്യാർഥികളുടെ ചെലവ് വർധിപ്പിക്കുന്ന നടപടി പിൻവലിക്കണമെന്നാണ് ആവശ്യം.

ബി.എം.ടി.സി. ഈ വർഷം മൂന്നര ലക്ഷം മുതൽ നാലു ലക്ഷം വരെ സ്മാർട് കാർഡുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. സ്മാർട് കാർഡ് പുതുക്കാനുള്ള സൗകര്യം നിലവിൽ ഹൈസ്‌കൂൾ, പി.യു. വിദ്യാർഥികൾക്ക് മാത്രമേ ആരംഭിച്ചിട്ടുള്ളൂ.

ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സ് വിദ്യാർഥികൾക്ക് സ്മാർട് കാർഡ് പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻതന്നെ പുറപ്പെടുവിക്കുമെന്ന് ബി.എം.ടി.സി. അറിയിച്ചു. 2019-20 അധ്യയന വർഷത്തേക്കുള്ള സ്മാർട് കാർഡ് ബസ് പാസിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ ബി.എം.ടി.സി. വെബ്‌സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
[masterslider id="10"]

Related posts

Click Here to Follow Us