സംസ്ഥാനത്തുനിന്ന് തമിഴ്‌നാടിന് 9.19 ടി.എം.സി. വെള്ളം വിട്ടുനൽകാൻ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്തുനിന്ന് ജൂണിൽ തമിഴ്‌നാടിന് 9.19 ടി.എം.സി. വെള്ളം വിട്ടുനൽകാൻ നിർദ്ദേശം. ഇന്നലെ കാവേരി നദീജല മാനേജ്‌മെന്റ് അതോറിറ്റിയാണ് (സി.ഡബ്ല്യു.എം.എ.) നിർദേശിച്ചത്. ബിലിഗുണ്ട്‌ലു അണയിൽനിന്നാണ്‌ വെള്ളം നൽകേണ്ടതെന്ന് സി.ഡബ്ല്യു.എം.എ. ചെയർമാൻ എസ്. മസൂദ് ഹുസൈൻ പറഞ്ഞു.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ജലക്ഷാമമാണ്. അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന് കേന്ദ്രം വരൾച്ചാ മുന്നറിയിപ്പുനൽകിയിരുന്നു. കേന്ദ്രത്തിന്റെയും തമിഴ്‌നാട്, കേരളം, കർണാടകം, പുതുച്ചേരി എന്നിവയുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ്‌ വെള്ളം വിട്ടുനൽകാൻ തീരുമാനം എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts