വിമാനം പുറപ്പെടുന്നത് വൈകിക്കാൻ ബോംബുഭീഷണി; ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ, പോകാനിരുന്ന വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നൽകിയ ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ. സൂറത്ത് സ്വദേശിയായ പ്രതീക് റാത്തോഡ്(49) ആണ് അറസ്റ്റിലായത്.

വിമാനം പുറപ്പെടുന്നത് വൈകിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽനിന്ന് സൂറത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്നാണ് ഇയാൾ വിമാനത്താവളത്തിലേക്ക് ഫോണിൽ വിളിച്ചറിയിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

മിനുറ്റുകളുടെ വ്യത്യാസത്തിൽ വിമാനം നഷ്ടപ്പെടുമെന്നായപ്പോൾ ഇയാൾ വിമാനത്താവളത്തിന് പുറത്തുനിന്ന് ഫോൺചെയ്ത് വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഏഴുമണിക്ക് വിമാനം പുറപ്പെടാറായപ്പോഴാണ് പ്രതീക് വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളം ഉദ്യേഗസ്ഥരും സുരക്ഷാസേനയായ സി.ഐ.എസ്.എഫും പരിശോധന നടത്തുന്നതിനിടെ വിമാനത്താവളത്തിനുള്ളിലെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അധികൃതർ ചോദ്യംചെയ്യുകയായിരുന്നു. ഇതോടെ പ്രതീക് കുറ്റം സമ്മതിച്ചു. പിന്നീട് കൃത്യസമയത്തുതന്നെ വിമാനം ബെംഗളൂരുവിൽനിന്ന് പുറപ്പെട്ടു.

സൂറത്തിൽനിന്ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഭാര്യയ്ക്കും മകനുമൊപ്പം പ്രതീക് നഗരത്തിലെത്തിയത്. നേരത്തേയും കെംപെഗൗഡ(ബെംഗളൂരു) അന്തരാഷ്ട്ര വിമാനത്തവളത്തിൽ സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ, ഒരാഴ്ചയ്ക്കിടെ മൂന്നുതവണ ബോംബുഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts