സാധാരണക്കാർക്ക് ഇരുട്ടടി നൽകാനൊരുങ്ങി കെഎസ്ആർടിസി;ബിഎംടിസിയും കെഎസ്ആർടിസിയും ബസ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു.

ബംഗളൂരു : സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ഉടമസ്ഥതയിലുള്ള നാല് ട്രാൻസ്പോർട്ട് കമ്പനികളും ബസ് ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി സൂചന.

ബിഎംടിസി (ബാംഗ്ലൂർ മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ), കെ എസ് ആർ ടി സി (കർണാടക ആർ ടി സി ), എൻ ഡബ്ല്യു കെ ആർ ടി സി, എൻ ഇ കെ ആർ ടി സി എന്നിവയാണ് ബസ് നിരക്ക് ഉയർത്താൻ തയ്യാറെടുക്കുന്നത്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

വലിയ വരുമാന നഷ്ടം മൂലമാണ് നിരക്ക് വർദ്ധന ആവശ്യമായി വരുന്നതെന്ന് ഡിസി തമ്മണ്ണ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം ആകെ വരുമാന നഷ്ടം 687 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

അവസാനമായി ബസ് ടിക്കെറ്റ് നിരക്ക് വർദ്ധിപ്പിച്ചത് 2013 ൽ ആയിരുന്നു, അപ്പോഴത്തെ ഡീസൽ വില 53 രൂപയായിരുന്നു. ഡീസൽ വില 74 ആയപ്പോൾ 18% നിരക്ക് വർദ്ധന ആവശ്യപ്പെട്ട് ശുപാർശ സമർപ്പിച്ചിരുന്നെങ്കിലും അത് മുഖ്യമന്ത്രി തടഞ്ഞ് വക്കുകയായിരുന്നു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

പുതിയ ശുപാർശ സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇപ്പോൾ തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ട്രാൻസ്പോർട്ട് കോർപറേഷനുകളിൽ ഒന്നാണ് കർണാടകയുടേത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts