സൈമൺ ബ്രിട്ടോ അന്തരിച്ചു.

തൃശ്ശൂർ: മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുതിയ പുസ്തകരചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു അദ്ദേഹം. വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുയുമായിരുന്നു. സീന ഭാസ്കറാണ് ഭാര്യ. എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റായിരിക്കെ 1983 കാലത്ത് കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്നതിനെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു പിന്നീടുള്ള ജീവിതം. 2006-11 കാലത്ത് കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.  

Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ പറക്കും

കണ്ണൂര്‍: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്. രാത്രി 10.05 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.35ന് ഗോവയിലെ വാസ്‌കോ വിമാനത്താവളത്തിലെത്തും. രാത്രി 11.55ന് ഗോവയില്‍നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.15ന് കണ്ണൂരിലെത്തും.

Read More

കുരങ്ങിന്‍റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ച് ലൈംഗികമായി ഉപദ്രവിച്ച യുവതിക്ക് തടവ് ശിക്ഷ.

കെയ്‌റോ: കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ച യുവതിക്ക് ഈജിപ്തില്‍ തടവ് ശിക്ഷ.  മന്‍സൗറ സിറ്റി കോടതിയാണ് ബസ്മ അഹമ്മദ് എന്ന യുവതിക്ക് മൂന്നുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്. ബസ്മ അഹമ്മദ് കുരങ്ങിനെ കളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കേസ്. ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയെന്നും, കുരങ്ങിന്‍റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും മറ്റും വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു. ഒന്നരമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് യുവതിക്കെതിരെ കേസെടുത്തത്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും…

Read More

ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ പദവി രാജിവക്കുമെന്ന് എച്ച് വിശ്വനാഥിന്റെ വെളിപ്പെടുത്തൽ

ബെം​ഗളുരു: ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സ്ഥാനമേറ്റെടുത്ത ശേഷം ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് രാജിവക്കുമെന്ന് വ്യക്തമാക്കി. ആരോ​ഗ്യപരമായ പ്രശ്നങ്ങളാലാണ് രാജി സന്നദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

വിവാഹ ചടങ്ങിന് പോയ 6പേർ കാറുകൾ കൂട്ടിയിടിച്ച് മരിച്ചു

ബെം​ഗളുരു: അടവി സോമപുരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ധാർവാർ്ഡ് സ്വദേശികളായ 6 പേർ മരിച്ചു ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട മറ്റൊരു കാർ ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read More

കാർഷിക വായ്പ്പ; പ്രധാനമന്ത്രിയുടെ പരാമർശം തെറ്റെന്ന് കുമാരസ്വാമി

ബെം​ഗളുരു: കടം എഴുതി തള്ളൽ ക്രൂരമായ തമാശയാണെന്നും , വികസന രഹിത അഴിമതിയിലാണ് പാർട്ടിക്ക് താത്പര്യമെന്നുമുള്ള പരാമർശം പ്രധാനമന്ത്രി നടത്തിയിരുന്നു. കർഷകർക്കുള്ള കട വിമുക്ത സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ച് കഴിഞ്ഞിട്ടും ഇത്തരത്തിൽ പ്രസതാവനകൾ വരുന്നത് ദൗർഭാ​ഗ്.കരമാണെന്ന് കുമാര സ്വാമി പറഞ്ഞു.

Read More

ജാർക്കിഹോളി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ഖർ​ഗെ

ബെം​ഗളുരു: രമേഷ് ജാർക്കിഹോളി പാർട്ടിവിടില്ലെന്ന് ഖർ​​ഗെ പറഞ്ഞു. മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോൺ​ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന രമേഷ് ജാർക്കിഹോളി പാർട്ടി വിടുമെന്ന് അഭ്യഹം ശക്തമായിരുന്നു. ജാർക്കിഹോളിയെ അനുനയിപ്പിക്കൻ കോൺ​ഗ്രസ് നടത്തുന്ന ശമ്രങ്ങൾ എല്ലാം പാളിപ്പോകുകയാണ്.

Read More

ന​ഗരത്തിൽ കുററകൃത്യങ്ങൾ കുറയുന്നു

ബെം​ഗളുരു: ന​ഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന്റെ കാര്യക്ഷമത വർധിച്ചതായും റിപ്പോർട്ടുകൾ. മാനഭം​ഗം, പീഡന കേസുകളിലെ മുഴുവൻ പ്രതികളും പിടിയിലായി.

Read More

യുവാവിനെ വെടിവച്ച് കൊന്ന കേസിൽ 7 പേർ‍ പോലീസ് പിടിയിൽ

ബെം​ഗളുരു: വീടിന് മുന്നിൽ യുവാവ് കൊല്ലപ്പെടുകയും 7 പേർക്ക് വെടിയേൽക്കുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ. ബിഎം ലേഔട്ട് സ്വദേശി സലീമാണ് (36) അറസ്റ്റിലായത്. വീടിന് മുന്നിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ വെടിവച്ച് കൊലപ്പെടുകയായിരുന്നു.

Read More

വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരന് രക്ഷകരുടെ രൂപത്തിൽ ബിഎംടിസി ജീവനക്കാർ

ബെം​ഗളുരു: വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരനെ ബസ് ജീവനക്കാർ രക്ഷിച്ചു. നെലമം​ഗലയിൽ രാത്രിയുണ്ടായ അപകടത്തിൽ കോൺസ്റ്റബിൾ സിദ്ധരാജുവിനെയാണ് (36) തലക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ടവരാരും സഹായിക്കാൻ തയ്യാറാകാതിരുന്ന അവസരത്തിലാണ് ബസിൽ തന്നെ ഉദ്യോ​ഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.

Read More
Click Here to Follow Us