ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ട്രാവല്‍സ് ബസ് കാറിനു പിന്നിലിടിച്ചു 3 പേര്‍ക്കു പരുക്കേറ്റു.

കാറില്‍ സഞ്ചരിച്ച ദൊരൈസ്വാമി, ബസിലെ 2 യാത്രക്കാര്‍ എന്നിവരെ മണ്ഡ്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ മണ്ഡ്യ ബുദ്ദസൂരില്‍ ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു അപകടം.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

കാറിലിടിച്ച ബസ് സമീപത്തെ ഇരുമ്പ് ബാരിക്കേഡുകള്‍ തകര്‍ത്താണു നിന്നത്. മണ്ഡ്യ റൂറല്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം കോഴിക്കോട് നിന്നു ബെംഗളൂവിലേക്കു വന്ന സ്വകാര്യ ബസ് എക്‌സ്പ്രസ് വേയിലെ ചന്നപട്ടണയില്‍ നിയന്ത്രണംവിട്ടു മീഡിയനിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 4 മലയാളികള്‍ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts