താലിക്കെട്ടുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പെത്തിയ വാട്ട്‌സാപ്പ് സന്ദേശം സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍

ബെംഗളൂരു: താലികെട്ടുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് വരന്റെ വാട്ട്‌സാപ്പിലേയ്‌ക്കെത്തിയ സന്ദേശം വിവാഹ വേദിയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ഹാസന്‍ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലാണ് സംഭവം. വിവാഹത്തിന് തൊട്ടുമുമ്പ് വരന്റെ ഫോണിലേയ്ക്ക് പ്രതിശ്രുത വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങള്‍ വാട്ട്‌സാപ്പിലൂടെ എത്തുകയായിരുന്നു. അപ്പോള്‍ തന്നെ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറി തിരികെ പോവുകയും ചെയ്തു.

എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ തന്നെ വിവ്ഹം മുടങ്ങിയതിന്റെ വേദനയില്‍ ഇരിക്കുന്ന വധുവിന്റെ ബന്ധുക്കളുടെ ഇടയിലേയ്ക്ക് ഒരാള്‍ കയറി വന്നു.  വാട്ട്‌സാപ്പ് ദൃശ്യങ്ങളില്‍ വധുവിനൊപ്പം കണ്ട യുവാവായിരുന്നു അത്. അതേസമയം വധുവിനെ അണിയിക്കാനുള്ള താലിയുമായാണ് യുവാവ് എത്തിയത്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

കതിര്‍ മണ്ഡപത്തിലെത്തിയ യുവാവ് താന്‍ ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് സദസ്സിനോട് പറഞ്ഞു. എന്നാല്‍ ആദ്യം ബന്ധുക്കള്‍ ഇത് അംഗീകരിക്കാതെ യുവാവിനെതിരെ തിരിഞ്ഞെങ്കിലും വധു തടഞ്ഞുനിര്‍ത്തി. ഒടുവില്‍ വാട്സാപ്പ് നായകന്‍തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.

ശക്ലേഷ്പുര്‍ സ്വദേശിയായ യുവതി യുവാവുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും യുവതിയുടെ ഇഷ്ടം വകവയ്ക്കാതെയാണ് വീട്ടുകാര്‍ മറ്റൊരു വിവാഹം തീരുമാനിച്ചത്. ഇതോടെ കമിതാക്കള്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വരന് അയച്ചുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം  യുവതിക്കും വീട്ടുകാര്‍ക്കുമെതിരേ പോലീസില്‍ പരാതിനല്‍കുമെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts