മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടക്കുന്നതായി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പുറത്തുവന്നതോടെ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ തിരിമറി നടക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്.

ഖുര്‍യീ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭുപേന്ദ്ര സിംഗും ജില്ലാ കലക്ടര്‍ അലോക് സിംഗും പരിചിതരാണെന്നും തിരിമറിയ്ക്ക് സാധ്യതയുണ്ടെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ  ആരോപിച്ചു.

നിരവധി ആരോപണങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിന്നും പുറത്തു വരുന്നത്.

സാ​ഗ​റി​ല്‍ വോ​ട്ട​ടെ​പ്പി​നു ശേ​ഷം ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാണ് സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ എ​ത്തിച്ചത്. ആ സംഭവത്തില്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. ഇ​വി​എ​മ്മു​ക​ള്‍ എ​ത്തി​ക്കാ​ന്‍ കാ​ല​താ​മ​സം വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യക്തമാക്കി.

ഓ​ള്‍​ഡ് ജ​യി​ല്‍ ക്യാമ്പസിലെ സ്ട്രോം​ഗ് റൂം ​പൂ​ട്ടി​യി​രു​ന്നി​ല്ലെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​വും ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ശ​രി​വ​ച്ചു. പ​രാ​തി​ക്കു ശേ​ഷം ഇ​വ പൂ​ട്ടി​യ​താ​യി ക​മ്മീ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാതെവന്നതു സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 30 ന് രാവിലെ 8.19 മുതല്‍ 9.35 വരെയാണ് വൈദ്യുതിബന്ധം നിലച്ചതുമൂലം ക്യാമറകളും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ടിവിയും പ്രവര്‍ത്തന രഹിതമായത്. ഈ സമയം ക്യാമറകളില്‍ റിക്കോര്‍ഡിംഗ് ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ഒരു എല്‍ഇഡി ടിവിയും ഇന്‍വെര്‍ട്ടറും ജനറേറ്ററും എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചതെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.

മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് 48 മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​വി​എം നമ്പര്‍ പ്ലേ​റ്റ് പോ​ലു​മി​ല്ലാ​ത്ത ഒരു സ്കൂ​ള്‍ ബ​സി​ലാ​ണ് കൊ​ണ്ടു​പോ​യ​ത്. ഈ ​സ്കൂ​ള്‍ ബ​സ് സാ​ഗ​ര്‍ ക​ള​ക്ട​റു​ടെ ഓ​ഫീ​സ് വ​ള​പ്പി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്ത​താ​യി കോ​ണ്‍​ഗ്ര​സ് എം​പി വി​വേ​ക് താ​ന്‍​ഖ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഭു​പേ​ന്ദ്ര സിം​ഗി​ന്‍റെ മ​ണ്ഡ​ല​മാ​യ ഖു​റേ​യി​ല്‍ പ​ക​രം​വ​യ്ക്കാ​ന്‍ എ​ത്തി​ച്ച വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തി​രി​ച്ചു​കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് സ്ട്രോം​ഗ് റൂ​മി​ല്‍ എ​ത്തി​ച്ച​തെ​ന്നും വി​വേ​ക് പ​റ​യു​ന്നു. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള​ല്ല സ്ട്രോം​ഗ് റൂ​മി​ല്‍ എ​ത്തി​ക്കാ​ന്‍ വൈ​കി​യ​തെന്നും, മെ​ഷീ​നു​ക​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചാ​ല്‍ പ​ക​രം​വ​യ്ക്കാ​ന്‍ എ​ത്തി​ച്ച​വയാണ് തിരികെയെത്തിക്കാന്‍ വൈകിയതെന്നുമായിരുന്നു ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം.

അതേസമയം, തിരഞ്ഞെടുപ്പിനുശേഷം പുറത്തുവരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.  ഇവിഎമ്മുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനും ബലമേറുകയാണ്. തിരിമറി നടത്താനായി സര്‍ക്കാര്‍ അധികാരികള്‍ ഒത്താശ ചെയ്യുന്നതായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്.

കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും ന്യായവുമായിരിക്കണമെന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. ഒപ്പം ഇവിഎമ്മുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us