ഹാവേരിയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നു വിദ്യാർഥികളുടെ വൻ പ്രക്ഷോഭം.

ബെംഗളൂരു : ഹാവേരിയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നു വിദ്യാർഥികളുടെ വൻ പ്രക്ഷോഭം. ഈ മാസം ആറിനു കാണാതായ ഇരുപത്തൊന്നുകാരിയുടെ മൃതദേഹമാണ് പാതികത്തിയ നിലയിൽ ദേശീയപാതയിൽ വരദ നദിക്കു സമീപം കണ്ടെത്തിയത്. പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാർഥികൾ ഹാവേരി ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു.

വിദ്യാർഥിനിക്കു ലഹരിപാനീയം നൽകി ബോധം കെടുത്തുകയും ഒന്നിലധികം പേർ ചേർന്നു മാനഭംഗപ്പെടുത്തുകയും ചെയ്തതായാണ് പൊലീസ് നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് പാലത്തിനു താഴെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നു ഹാവേരി എസ്പി പരശുറാം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts