തീവ്രവാദികളെ തുരത്താന്‍ ഇന്ത്യയുടെ പുതിയ പെണ്‍കരുത്ത്

ന്യൂഡല്‍ഹി: പതിനഞ്ച് മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് രാജ്യത്തെ ആദ്യത്തെ വനിതാ കമാന്‍ഡോ സംഘം പ്രവര്‍ത്തന സജ്ജമാകുന്നത്. ബോംബ് നിര്‍വ്വീര്യമാക്കുന്നത് തുടങ്ങി ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യയുടെ മിടുക്കികള്‍ എന്ന് തെളിയിക്കുകയാണ് ആദ്യ വനിതാ കമാന്‍ഡോ സംഘത്തിലൂടെ സൈനിക സേന.

നിലവില്‍ 36 വനിതാ കമാന്‍ഡോകള്‍ ആണ് സംഘത്തിലുള്ളത്. സുരക്ഷയ്ക്കാവശ്യമായ ആധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, തീവ്രവാദികളെ ചെറുത്ത് നിര്‍ത്തുക, തുടങ്ങി ഇസ്രയേലി സേനയുടെ സ്വയം പ്രതിരോധ വിദ്യയായ ക്രാവ് മാഗായില്‍ അറിവ് ഉള്ളവരാണ് സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്റ് ടാക്റ്റിക്‌സ് (SWAT) എന്നറിയപ്പെടുന്ന ഈ സംഘം.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

ഡല്‍ഹിയില്‍ പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം തന്നെയാകും ഇവര്‍ ആദ്യം സേവനമനുഷ്ഠിക്കുക. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ നോക്കാനും ഈ പെണ്‍പുലികളുണ്ടാകും. പുരുഷന്മാര്‍ക്ക് മാത്രമാണ്ചില കാര്യങ്ങള്‍ ചെയ്യാനാവുക എന്ന ബോധം നമ്മുടെ സമൂഹത്തിനുണ്ട്. അത് തിരുത്തുക കൂടിയാണ് വനിതാ കമാന്‍ഡോ ബറ്റാലിയന്‍റെ ലക്ഷ്യം.

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുക, ബോംബ് നിര്‍വീര്യമാക്കുക, ഭീകരരില്‍ നിന്നും ബന്ദികളായവരെ രക്ഷപ്പെടുത്തുക എന്നീ ചുമതലകളാണ് ഇവര്‍ക്കുള്ളത്.
രാജ്യത്ത് പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്കും കഴിയുന്നതാണ്. പുരുഷന്‍മാര്‍ക്ക് മാത്രമേ എല്ലാത്തിനും സാധിക്കു എന്ന തെറ്റായ ധാരണ സമൂഹത്തില്‍ നിന്ന് എടുത്തുമാറ്റുന്നതിനുമാണ് വനിതാ കമാന്‍ഡോകളുടെ ഈ പ്രവര്‍ത്തന സംഘം കൊണ്ടുദ്ദേശിക്കുന്നതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രമോദ് ഖുഷ്‌വഹ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts