പ്രളയക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 38 ജീവനുകള്‍.

തിരുവനന്തപുരം/ മാനന്തവാടി: രൂക്ഷമായ മഴക്കെടുതിയില്‍ കേരളത്തിൽ  ഇതുവരെ പൊലിഞ്ഞത് 38 ജീവനുകള്‍. കനത്തമഴയില്‍ വ്യാപക നാശനഷ്ടം നേരിട്ട വയനാട്ടില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തു. വയനാട് ബത്തേരിയില്‍ വീടിന്‍റെ ചുമര്‍ ഇടിഞ്ഞുവീണ്‌ വീട്ടമ്മ മരിച്ചു. ബത്തേരി മൂന്നാംമൈല്‍ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന രാജമ്മയാണ് ദാരുണമായി മരിച്ചത്. കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉണ്ടായത്. മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍…

Read More

ജന്മനാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന ടിബറ്റൻ വംശജർക്ക് അഭയമൊരുക്കിയതിനു കർണാടകയ്ക്കുനന്ദി പറഞ്ഞ് ആത്മീയാചാര്യൻ ദലൈലാമ.

ബെംഗളൂരു : ജന്മനാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന ടിബറ്റൻ വംശജർക്ക് അഭയമൊരുക്കിയതിനു കർണാടകയ്ക്കുനന്ദി പറഞ്ഞ് ആത്മീയാചാര്യൻ ദലൈലാമ. കർണാടകയ്ക്കു നന്ദി പറയേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.പലായനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ‘താങ്ക് യൂ കർണാടക’ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എത്തിയ ഒരു ലക്ഷത്തോളം ടിബറ്റൻ അഭയാർഥികൾക്ക് കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും അഭയമൊരുക്കിയത്. മുൻ പ്രധാനമന്ത്രി നെഹ്റുവിനു പുറമെ കർണാടക മുൻ മുഖ്യമന്ത്രി എസ്. നിജലിംഗപ്പയും ഭൂമി നൽകാൻ മുന്നിലുണ്ടായിരുന്നതായി ദലൈലാന്ദിയോടെ ഓർത്തു. കുടക് വിരാജ്പേട്ടിലെ ബൈലക്കുപ്പ,…

Read More

ലൈസന്‍സും ആര്‍സിയുമൊക്കെ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ആപ്പുകള്‍..! രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പിന് നിയമസാധുത.

ലൈസന്‍സും ആര്‍സിയുമൊക്കെ ഡിജിറ്റലായി സൂക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ആപ്പ്. രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പിന് നിയമസാധുത നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. വളരെ മുമ്പ് തന്നെ നിലവിലുള്ള ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് നിയമ സാധുത നല്‍കുന്നത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ ഈ അപ്പുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ ഇതുവരെ അധികൃതര്‍ സാധുവായി പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ജനം നല്‍കിയ പരാതിയെ…

Read More

ഈ മാസം 14ന് അകം നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളും നീക്കാൻ കർണാടക ഹൈക്കോടതി ബെംഗളൂരു മഹാനഗരസഭയോട് ആവശ്യപ്പെട്ടു.

ബെംഗളൂരു : ഈ മാസം 14ന് അകം നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളും നീക്കാൻ കർണാടക ഹൈക്കോടതി ബെംഗളൂരു മഹാനഗരസഭയോട് (ബിബിഎംപി) ആവശ്യപ്പെട്ടു. അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ മജിസ്ട്രേട്ട് കോടതിയോട് ദിവസവും വാദം കേൾക്കാനും ഈ മാസം അവസാനത്തോടെ വിധി പുറപ്പെടുവിക്കാനും ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇതുവരെ 22,000 ഫ്ലെക്സുകൾ നീക്കം ചെയ്തതായി ബിബിഎംപി കോടതിയെ അറിയിച്ചു. ബെംഗളൂരുവിലെ ആകെ ഫ്ലെക്സുകളുടെ 95% വരുമിത്. അനധികൃതമായി ഫ്ലെക്സുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 223…

Read More

ചീവീടുകളെ ഭക്ഷണമാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍.

ചീവീടുകളെ ഭക്ഷണമാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍. ഇറച്ചിയും മീനും മുട്ടയുമൊക്കെപ്പോലെ രുചികരമായ ഭക്ഷണമാണ് പ്രാണികളെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചീവീടിനെ ഭക്ഷണമാക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാൻ വിസ്കോൺ സിൽ മാഡിസൺ നെൽസൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്‍റൽ സയൻസസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ചീവീട് കഴിക്കുന്നത് അന്നനാളത്തിന് ഗുണകരമായ ബാക്റ്റീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയെല്ലാത്തിന്‍റെയും ഉറവിടമാണ് ചീവീടുകള്‍. ചീവീടുകള്‍ക്ക് പ്രകൃതിദത്തമായി പ്രോട്ടീൻ സമാഹരിക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇവയ്ക്ക് യൂറോപ്പിലും യുഎസിലും വലിയ പ്രധാന്യമാണുള്ളത്‌. ചീവീടുകളില്‍…

Read More

കൃതി സനോണിനെ വിടാതെ മൃഗ വിവാദം

മുംബൈ: ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ബോളിവുഡ് ലോകത്ത് തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കൃതി സനോൺ. തമിഴ്, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ച കൃതി ബോളിവുഡിലും കോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ്. എന്നാല്‍, അന്താരാഷ്ട്ര ഫാഷൻ മാഗസിനായ ‘കോസ്മോപൊളിറ്റൻ ഇന്ത്യ’യ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. അന്തരീക്ഷത്തിൽ കെട്ടിയിട്ട നിലയിലുള്ള ജിറാഫിന് കീഴിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൃതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനെതിരെയാണ് വിമർശങ്ങളുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഐനോഹോ പാർക്കിൽ മ്യൂസിയത്തിൽ ടാക്സി‍ഡർമി എന്ന…

Read More

ലോക സാഹിത്യത്തിലെ ഇന്ത്യന്‍ സാന്നിദ്ധ്യം വി. എസ് നയ്‌പോള്‍ അന്തരിച്ചു

ലണ്ടന്‍: ഇന്ത്യന്‍ വംശജനും നൊബേല്‍ ജേതാവുമായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി. എസ് നയ്‌പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ വസതിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ്‌ ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. ‘എ ബെന്‍ഡ് ഇന്‍ ദ റിവര്’‍, ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ്’ തുടങ്ങി മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1951ല്‍ പ്രസിദ്ധീകരിച്ച ‘ദി മിസ്റ്റിക് മെസെര്‍’ ആണ് നയ്‌പോളിന്റെ ആദ്യ കൃതി. 1971ല്‍ ‘ഇന്‍ എ ഫ്രീ സ്റ്റേറ്റ്’ എന്ന നോവലിലൂടെ…

Read More

വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നു; ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 15 വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം. ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാ കളക്ടര്‍മാരോടും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നുണ്ട്. ഇത് ആശ്വാസകരമാണെന്നും, മഴയില്‍ കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞേക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ…

Read More

ഗതാഗതക്കുരുക്കിനു പേരുകേട്ട ബെംഗളൂരുവിൽ വാഹനങ്ങൾ പെരുകുന്നു;മേയ് വരെ നഗരത്തിൽ റജിസ്റ്റർ ചെയ്തത് 75.06 ലക്ഷം വാഹനങ്ങൾ

ബെംഗളൂരു : ഗതാഗതക്കുരുക്കിനു പേരുകേട്ട ബെംഗളൂരുവിൽ വാഹനങ്ങൾ പെരുകുന്നു. 2018 മേയ് വരെ നഗരത്തിൽ റജിസ്റ്റർ ചെയ്തത് 75.06 ലക്ഷം വാഹനങ്ങൾ. ഇവയിൽ 52.07 ലക്ഷം ഇരുചക്ര വാഹനങ്ങളും 14.49 ലക്ഷം കാറുകളുമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 69.31 ലക്ഷമായിരുന്നു വാഹനങ്ങൾ. ഒരു വർഷത്തിനിടെ 8% വർധനയാണുണ്ടായത്. ഒരു പതിറ്റാണ്ടിനിടെ ബെംഗളൂരുവിൽ വാഹനങ്ങൾ ഒന്നര ഇരട്ടി കൂടി. 2007–08 വർഷം 29.27 ലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നത്. വാഹനപ്പെരുപ്പം നിയന്ത്രിക്കാൻ ഗതാഗതവകുപ്പ് പല നിർദേശങ്ങളും മുന്നോട്ടു വച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. സ്വന്തമായി പാർക്കിങ് ഉള്ളവർക്കു മാത്രം റജിസ്ട്രേഷന് അനുമതി നൽകാനുള്ള…

Read More

നെടുമ്പാശേരിയില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റാന്‍ ശ്രമം

റിയാദ്: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു ഹജ്ജ് സര്‍വീസ് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് മുടങ്ങുവോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സേവനം കരിപ്പൂരിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നത്. നിലവിലെ കാലാവസ്ഥയില്‍ സര്‍വീസ് തടസ്സപ്പെടുമോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ട്. അങ്ങനെ ഉണ്ടായാല്‍ അനേകം തീര്‍ത്ഥാടകരെ അത് ബാധിക്കും. ഇതൊഴിവാക്കാനാണു നടപടി വേഗത്തിലാക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും ഉള്ളതിനാല്‍…

Read More
Click Here to Follow Us