കൃതി സനോണിനെ വിടാതെ മൃഗ വിവാദം

മുംബൈ: ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ബോളിവുഡ് ലോകത്ത് തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കൃതി സനോൺ. തമിഴ്, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ച കൃതി ബോളിവുഡിലും കോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ്.

എന്നാല്‍, അന്താരാഷ്ട്ര ഫാഷൻ മാഗസിനായ ‘കോസ്മോപൊളിറ്റൻ ഇന്ത്യ’യ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്.

അന്തരീക്ഷത്തിൽ കെട്ടിയിട്ട നിലയിലുള്ള ജിറാഫിന് കീഴിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൃതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനെതിരെയാണ് വിമർശങ്ങളുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഇംഗ്ലണ്ടിലെ ഐനോഹോ പാർക്കിൽ മ്യൂസിയത്തിൽ ടാക്സി‍ഡർമി എന്ന കരകൗശല വിദ്യ ഉപയോഗിച്ച് നിർമ്മിച്ച  ജീറാഫിനൊപ്പമായിരുന്നു ഫോട്ടോഷൂട്ട്‌.

മൃഗത്തോലിൽ പഞ്ഞി, ചകിരി എന്നിവ നിറച്ച്‌ ജീവനുള്ള മൃഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാക്കുന്ന കരകൗശലവിദ്യയാണ് ടാക്സി‍ഡർമി. ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങളും വീഡിയോകളും മാഗസിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്.

ചിത്രം വിവാദമായത്തോടെ പരിഹാസ്യമായ ചിത്രങ്ങൾ പിൻവലിക്കണമെന്നും കൃതി പരസ്യമായി ക്ഷമ ചോദിക്കണമെന്നുമാണ് ആരാധകർ പറയുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അടുത്തിടെ അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗിനായി നടി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വിവാദമായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ മൃഗങ്ങള്‍ക്കൊപ്പം അല്‍പം ഹോട്ടായി നിൽക്കുന്ന നടിയുടെ ചിത്രങ്ങള്‍ വോഗിന്‍റെ ഏപ്രില്‍ ലക്കത്തിലാണ് അച്ചടിച്ച് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts