അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസ്; മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് എസ്ഐടിയെ തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ച കേസിൽ ഹാസനിലെ മുൻ ബി.ജെ.പി. എം.എൽ.എ. പ്രീതം ഗൗഡയുടെ അറസ്റ്റ് താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി.

ബെംഗളൂരു സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് പ്രീതം ഗൗഡ ഹൈക്കോടതിയെ സമീപിച്ചത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

കഴിഞ്ഞ ദിവസം അതിജീവിതയായ സ്ത്രീ നൽകിയ പരാതിയിൽ പ്രജ്ജ്വൽ രേവണ്ണയുടെപേരിൽ ലൈംഗികാതിക്രമത്തിന് കേസെടുത്തപ്പോൾ പ്രതിയായി പ്രീതം ഗൗഡയെയും ഉൾപ്പെടുത്തിയിരുന്നു.

തുടർന്നാണ് ഇയാളുടെപേരിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്.

കേസിന്റെ അന്വേഷണത്തിന് ഉദ്യോഗസ്ഥർക്കുമുമ്പിൽ ദിവസവും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെയുള്ള സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് പ്രീതം ഗൗഡയോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം കേസിന്റെ അന്വേഷണം തടയാൻ കോടതി വിസമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts