ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രത്തിന്റെ അനുമതിതേടി കർണാടക

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത നിർമിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിതേടി കർണാടക.

ഇതുൾപ്പെടെ സംസ്ഥാനത്തെ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട പദ്ധതികളുടെ അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സംസ്ഥാനമന്ത്രിമാരുടെ പ്രതിനിധിസംഘം വെള്ളിയാഴ്ച കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് നിവേദനം നൽകി.

മംഗളൂരു തുറമുഖവും ബെംഗളൂരു നഗരവുമായുള്ള ഗതാഗതബന്ധം എളുപ്പമാക്കുന്നതാണ് ഷിരാഡി ചുരത്തിലെ തുരങ്കപാതാ പദ്ധതി.

കർണാടകത്തിന്റെ സാമ്പത്തികമേഖലയെ ഇത് ഉത്തേജിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ് തുരങ്കപാത നിർമിക്കുകയെന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ. സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ പദ്ധതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

പക്ഷേ, നടപടികൾ നീണ്ടുപോയി. സ്ഥിരം അപകടമേഖലയായ ഷിരാഡി ചുരം പാതയ്ക്ക് ബദലായി തുരങ്കപാത വന്നാൽ ഗതാഗതം സുഗമമാകും.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്തുമന്ത്രി രമേഷ് ജാർക്കിഹോളി, ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അനുമതിയാവശ്യപ്പെട്ട മറ്റു പ്രധാനപദ്ധതികൾ

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ കേരള അതിർത്തി മുതൽ ഗുണ്ടൽപേട്ട്-നഞ്ചൻകോട്-മൈസൂരു വഴി കൊല്ലഗൽ വരെ (106.60 കിലോമീറ്റർ) ആറുവരിയാക്കി വീതികൂട്ടി വികസിപ്പിക്കൽ

മാനന്തവാടിയിൽനിന്നുവരുന്ന എച്ച്.ഡി. കോട്ടെ വഴി മൈസൂരുവിലേക്കുള്ള 90 കിലോമീറ്റർ റോഡ് വികസനം

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

മൈസൂരുവിലെ മണിപ്പാൽ ആശുപത്രിക്കുമുമ്പിലെ ദേശീയപാതയിൽ മേൽപ്പാത

മൈസൂരു റിങ് റോഡിൽ ഗതാഗക്കുരുക്ക് ഒഴിവാക്കാൻ ഒമ്പത് ഗ്രേഡ് സെപ്പേറേറ്ററുകൾ

മൈസൂരു-ബെന്നൂർ-മലവള്ളി പാത(45 കിലോമീറ്റർ) വികസനം

ബെലഗാവി നഗരത്തിൽ എലവേറ്റഡ് കോറിഡോർ

ഗോഗക് വെള്ളച്ചാട്ടത്തിൽ കേബിൾ കാർ

കിറ്റൂർ-ബൈലഹൊങ്കൽ റോഡ് നവീകരണം

കലബുറഗിയിലും റായ്ചൂരുവിലും ബൈപ്പാസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us