ലോക സാഹിത്യത്തിലെ ഇന്ത്യന്‍ സാന്നിദ്ധ്യം വി. എസ് നയ്‌പോള്‍ അന്തരിച്ചു

ലണ്ടന്‍: ഇന്ത്യന്‍ വംശജനും നൊബേല്‍ ജേതാവുമായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി. എസ് നയ്‌പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ വസതിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.

2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ്‌ ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. ‘എ ബെന്‍ഡ് ഇന്‍ ദ റിവര്’‍, ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ്’ തുടങ്ങി മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

1951ല്‍ പ്രസിദ്ധീകരിച്ച ‘ദി മിസ്റ്റിക് മെസെര്‍’ ആണ് നയ്‌പോളിന്റെ ആദ്യ കൃതി. 1971ല്‍ ‘ഇന്‍ എ ഫ്രീ സ്റ്റേറ്റ്’ എന്ന നോവലിലൂടെ അദ്ദേഹം ബുക്കര്‍ പ്രൈസ് നേടി.

മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ കൂട്ടത്തില്‍ 83-ാം സ്ഥാനവും ഇന്‍ എ ഫ്രീ സ്റ്റേറ്റിന് ലഭിച്ചു.

1990ല്‍ ബ്രിട്ടനിലെ എലിസബത്ത് 2 രാജ്ഞി നൈപോളിനെ ‘സര്‍’ പദവി നല്‍കി ആദരിച്ചു. പാക്കിസ്ഥാനിലെ മുന്‍ മാധ്യമപ്രവര്‍ത്തക നാദിറയാണ് ഭാര്യ. 1996ല്‍ ആദ്യ ഭാര്യ പാട്രിക ഹേല്‍ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts