പ്രളയക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 38 ജീവനുകള്‍.

തിരുവനന്തപുരം/ മാനന്തവാടി: രൂക്ഷമായ മഴക്കെടുതിയില്‍ കേരളത്തിൽ  ഇതുവരെ പൊലിഞ്ഞത് 38 ജീവനുകള്‍.

കനത്തമഴയില്‍ വ്യാപക നാശനഷ്ടം നേരിട്ട വയനാട്ടില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തു. വയനാട് ബത്തേരിയില്‍ വീടിന്‍റെ ചുമര്‍ ഇടിഞ്ഞുവീണ്‌ വീട്ടമ്മ മരിച്ചു. ബത്തേരി മൂന്നാംമൈല്‍ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന രാജമ്മയാണ് ദാരുണമായി മരിച്ചത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉണ്ടായത്.

മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു.

ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. നാനാ ഭാഗത്തുനിന്നും സഹായമുണ്ടാകണമെന്നും മനുഷ്യസ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts