ജന്മനാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന ടിബറ്റൻ വംശജർക്ക് അഭയമൊരുക്കിയതിനു കർണാടകയ്ക്കുനന്ദി പറഞ്ഞ് ആത്മീയാചാര്യൻ ദലൈലാമ.

ബെംഗളൂരു : ജന്മനാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന ടിബറ്റൻ വംശജർക്ക് അഭയമൊരുക്കിയതിനു കർണാടകയ്ക്കുനന്ദി പറഞ്ഞ് ആത്മീയാചാര്യൻ ദലൈലാമ. കർണാടകയ്ക്കു നന്ദി പറയേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.പലായനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ‘താങ്ക് യൂ കർണാടക’ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എത്തിയ ഒരു ലക്ഷത്തോളം ടിബറ്റൻ അഭയാർഥികൾക്ക് കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും അഭയമൊരുക്കിയത്.

  തുടർച്ചയായി പതിനൊന്നാം വർഷം ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം

മുൻ പ്രധാനമന്ത്രി നെഹ്റുവിനു പുറമെ കർണാടക മുൻ മുഖ്യമന്ത്രി എസ്. നിജലിംഗപ്പയും ഭൂമി നൽകാൻ മുന്നിലുണ്ടായിരുന്നതായി ദലൈലാന്ദിയോടെ ഓർത്തു. കുടക് വിരാജ്പേട്ടിലെ ബൈലക്കുപ്പ, മൈസൂരിലെ ഹുൻസൂരു, ചാമരാജനഗറിലെ കൊല്ലേഗൽ, ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് എന്നിവിടങ്ങളിലാണ് കർണാടകയിൽ ഇവർക്കു താവളം ലഭിച്ചത്. കർണാടകയിലെ ടിബറ്റ് വംശജർ സംസ്ഥാനത്തിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയതായി ചടങ്ങിൽ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഈ ജനവിഭാഗത്തിന് കർണാടക എല്ലാ പിന്തുണയും തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യെലഹങ്കയിലെ ലോഡ്ജിൽ എത്തിയ കമിതാക്കൾ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us