ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം

ബെംഗളൂരു: നഗരത്തിലെ കെ.എസ്. ലേഔട്ടിലുള്ള സ്വകാര്യ കോളേജ് ഹോസ്റ്റലിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം. ഭക്ഷണശീലത്തിന്റെയും ജാതിയുടെയും പേരിൽ തന്നെ നിരന്തരം അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് കാണിച്ച് അസിസ്റ്റന്റ് പ്രൊഫസറായ ജ്യോതി കുമാരി പോലീസിൽ പരാതി നൽകി. സംഭവത്തിൽ സഹതാമസക്കാരിയായ പ്രീതി ജെയിനിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാർച്ചിലാണ് ജ്യോതി കുമാരി ഹോസ്റ്റലിൽ താമസം ആരംഭിച്ചത്. അന്നുമുതൽ പ്രീതി ജെയിൻ തന്റെ ജാതിയെക്കുറിച്ചും ഉള്ളിയും വെളുത്തുള്ളിയും ഉൾപ്പെടെയുള്ള ഭക്ഷണശീലങ്ങളെക്കുറിച്ചും ചോദിച്ച് നിരന്തരം അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ചെറിയ കാര്യങ്ങളെച്ചൊല്ലി പ്രകോപനം സൃഷ്ടിക്കുന്നത് പ്രീതിയുടെ പതിവായിരുന്നുവെന്നും ജ്യോതി കുമാരി ആരോപിച്ചു. മാർച്ച് 27-ന് മുറിയിൽ വെച്ച് പ്രീതി ജെയിൻ തന്റെ ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും അമിതമായ ശബ്ദത്തിൽ ദൃശ്യങ്ങൾ പ്രവർത്തിപ്പിച്ചത് ചോദ്യം ചെയ്തതോടെയാണ് തർക്കം രൂക്ഷമായത്.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

വാക്കുതർക്കം പിന്നീട് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. ശാരീരികമായ ആക്രമണത്തിന് പുറമെ ജാതീയമായ അധിക്ഷേപങ്ങളും തുടർന്നതോടെയാണ് ജ്യോതി കുമാരി പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. നിലവിൽ ജ്യോതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്. സാംസ്‌കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ബെംഗളൂരു നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ഈ സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts