ഗോവൻ മധ്യനിരയുടെ ആധിപത്യം നിറഞ്ഞു നിന്ന കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളം മൂന്നു പോയിന്റ് ഗോവൻ അറ്റാക്കിനു മുൻപിൽ വച്ചു കീഴടങ്ങി. മൂന്നു ആവേ മാച്ചിന്റെ ക്ഷീണത്തിൽ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ഊർജ്വസ്വലരായ ഗോവ അനായാസം മുട്ട് കുത്തിക്കുകയായിരുന്നു. ഹ്യൂമേട്ടനും വിനീതും ഫോർവേഡ് കളിയ്ക്കാൻ ഇറങ്ങിയപ്പോൾ ജാക്കി യും റിനോയും തിരിച്ചെത്തി പരിക്കേറ്റ ഡൂഡിന് പകരം ഹങ്ങളും ഇന്ന് കളത്തിൽ ഇറങ്ങി. അങ്ങനെ അഞ്ചു ഗോൾ വാങ്ങിയതിന്റെ കടം തീർക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ വീണ്ടും ഒരു തോല്വികൂടി ഗോവയുടെ കയ്യിൽനിന്നും ഏറ്റു വാങ്ങേണ്ടി വന്നു.
ലാൻസറൊട്ടേയും കോറോയും ബ്രാൻഡോൺ ഫെർണാണ്ടസും മാൻഡർ ദേശായിയും അടങ്ങുന്ന ഗോവൻ അറ്റാക്കിനു മുന്നിൽ പകച്ചു നിൽക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ആണ് തുടക്കത്തിൽ തന്നെ കണ്ടത്. തുടരെ തുടരെ മൂന്ന് എവേ മാച്ചേസ് കഴിഞ്ഞു വന്ന കേരളത്തിന് കാൽ കളത്തിൽ ശരിക്കും ഉറക്കുന്നതിനു മുൻപ് തന്നെ ആദ്യ പ്രഹരം ഏറ്റു വാങ്ങേണ്ടി വന്നു. ബോക്സിൽ അവരുടെ ഏക ഫോർവേഡ് ആയ കോറോ തൂണ് പോലെ നിന്നിട്ടും മാർക്ക് ചെയ്യാൻ മറന്ന വെസ് ബ്രൗണും കൂട്ടുകാരും 7 ആം മിനുറ്റിൽ ആദ്യ ഗോൾ ഇരന്നു വാങ്ങുകയായിരുന്നു. ഒരു ഗോൾ കിട്ടിയിട്ടും പൊരുതാനുള്ള ആർജവം കാണിക്കാതെ എന്തിനോ വേണ്ടി തിളക്കുന്ന കളി കേരളം തുടർന്നു.
കേരളം ശരിക്കും ഒന്നുണരാൻ 25 ആം മിനുറ്റിൽ ഹാങ്ങലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. പിന്നീടാണ് കളത്തിൽ രണ്ടു ടീമുകൾ ഉണ്ടെന്ന ഒരു തോന്നൽ വന്നത്.കളിക്കാർ തുടക്കത്തിലേ ഒന്നു ഉണർന്നു കളിച്ചിരുന്നെങ്കിൽ കേരളത്തിന് ആദ്യ ഗോൾ വഴങ്ങുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു. സെന്റർ ഡിഫെൻസ് തുറന്നിട്ട് അറ്റാക്കിന് പോകുന്ന ഗോവക്ക് അങ്ങനെ 29 ആം മിനുറ്റിൽ അതിനുള്ള കൂലി കിട്ടി. മാർക്ക് ചെയ്യാതെ ഗോളിയുടെ മുന്നിൽ നിന്ന വിനീതിന് ഹാങ്കൽ മറിച്ചു നൽകിയ ഒരു ഹെഡ്ഡ്ഡ് ബോൾ പെനാൽറ്റി അടിക്കുന്ന സുഖത്തിൽ ഫിനിഷ് ചെയ്യേണ്ട ബുദ്ധിമുട്ടെ ഉണ്ടായിരുന്നുള്ളൂ. 35 ആം മിനുറ്റിൽ പരിക്കേറ്റ റിനോക്കു പകരം നേമാനിയയെ ഇറക്കേണ്ടിയും വന്നു ജെയിംസിന്. ഫസ്റ്റ് ഹാഫിൽ ഭൂരിഭാഗം സമയവും ബോൾ കയ്യിൽ വച്ച ഗോവ ഒരു ഗോൾ മാത്രമേ അടിച്ചൊള്ളൂ എന്ന് സമാധാനിക്കാനേ ബ്ലാസ്റ്റേഴ്സിന് കഴിയുകയുള്ളൂ. സെക്കന്റ് ഹാഫിലും ഗോവൻ ആധിപത്യം തുടർന്നെങ്കിലും ഒരു ഗോളടിക്കാൻ ഗോവക്ക് 77 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കോർണർ കിക്കിൽനിന്നും എടു ബെഡിയയുടെ ഒരു നല്ല ഹെയ്ഡറിലൂടെ ആണ് ഗോവ ലീഡ് നേടിയെടുത്തത്. ഇടയ്ക്കു വീണു കിട്ടിയ അവസരങ്ങളും ഫിനിഷ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് മിടുക്കു കാട്ടാഞ്ഞപ്പോൾ ഫലം ഗോവയ്ക്കു അനുകൂല മായി മാറുകയായിരുന്നു. 67% ബാൾ പൊസഷൻ ഉണ്ടായിട്ടും ഗോവ രണ്ടു ഗോളെ അടിച്ചൊള്ളൂ എന്നതോർത്തു ബ്ലാസ്റ്റേഴ്സിന് സമാധാനിക്കാം. മിഡ്‌ഫീൽഡിൽ ജൂഷയും എടു ബെഡിയയും തകർത്താടിയപ്പോൾ ഗോവൻ ഡിഫെൻസിനു പ്രേത്യേകിച്ചു പണി ഒന്നും ഉണ്ടായിരുന്നില്ല.
ദുരവസ്ഥ
കോടികൾ കൊടുത്തിറക്കിയ ബെർബെറ്റോവ് സുബ്സ്റ്റിട്യൂഷനിൽ ഇല്ല, ഡ്യുഡ് പരിക്കിന്റെ പിടിയിൽത്തന്നെ ആണെന്ന് തോന്നുന്നു എന്നാലും ഫിറ്റ് ആയ രണ്ടു ഫോറീനേഴ്‌സ് ഉണ്ടായിട്ടും നാല് ഫോറീനേഴ്‌സിനെ മാത്രം ഫീൽഡിൽ ഇറക്കേണ്ട ഗതികേട് ആണ് ജെയിംസിന്. അതുകൊണ്ടു തന്നെ കേരളത്തിന്റെ പ്ലാൻ സിമ്പിൾ ആയിരുന്നു, ഡിഫെൻസിൽ നിന്നും ബോൾ ഫോർവേഡ് ലൈനിൽ ഹ്യൂമേട്ടൻ എവിടെയാണോ അവിടേക്ക് നീട്ടി ഒരു അടി, ഹ്യൂമേട്ടൻ അത് മറിച്ചു വിനീതിന് കൊടുക്കുന്നു, വിനീത് ഗോളടിക്കാൻ ശ്രമിക്കുന്നു. ഡേവിഡ് ജെയിംസിനെ കുറ്റം പറയാൻ പറ്റില്ല, മറ്റു ടീമുകളിൽ സെന്റർ മിഡ്‌ഫീൽഡിൽ കാളിക്കാൻ ഫോറിൻ പ്ലയെര്സ് മത്സരിക്കുമ്പോൾ സിയാം ഹങ്ങളും മിലൻ സിങ്ങും മോശം ഫോം തുടർന്നിട്ടും പകരം ഇറക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥ ആണ് കേരളത്തിന്. ഹ്യൂമേട്ടന്റെ ഹാർഡ്‌വർക്കും ജിംഗാൻറ്റെയും ലാലുവിന്റെയും അർപ്പണ മനോഭാവവും ഒഴിച്ചാൽ കളികാണാൻ വന്ന ഇരുപത്തി ഒന്പതിനായിരത്തില്പരം കാണികൾക്കു മനസുഖം നൽകുന്ന ഒന്നും ബ്ലാസ്‌റ്റേഴ്‌സിനെ കൊണ്ട് സാധിച്ചില്ല. ഫോർവേഡ്‌സിനെ സപ്പോർട്ട് ചെയ്യാൻ ഒരു നല്ല മിഡ്‌ഫീൽഡർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഗോവയുടെ ഓട്ട ഡിഫെൻസിനെ ചോദ്യം ചെയ്യാനെങ്കിലും കേരളത്തിന് സാധിച്ചേനെ. ഗോവക്ക് വേണ്ടി കണ്ണിനു കുളിർമ നൽകുന്ന കളി പുറത്തെടുക്കാൻ അവരുടെ മധ്യനിരക്കും ഫോർവേഡ്‌സിനും കഴിഞ്ഞു. സ്പീഡും സ്റ്റാമിനയും ഇല്ലെങ്കിലും ജോഷുവയും ഒരേസമയം അറ്റാക്കിനെയും ഡിഫെൻസിനെയും സപ്പോർട്ട് ചെയ്തു എടു ബെഡിയയും ഹോൾഡിങ് മിഡ്‌ഫീൽഡേഴ്സിന്റെ ജോലി ഭംഗിയായി പങ്കു വച്ചപ്പോൾ, ബെഡിയ മാച്ച് വിന്നർ ഗോളോടൊപ്പം ഹീറോ ഓഫ് ദി മാച്ചും സ്വന്തമാക്കി ഒരു പടി മുന്നിൽ കളിച്ചു.
ഗോവയോടും തോറ്റതോടെ കേരളത്തിന്റെ കനോക്ക് ഔട്ട് സാധ്യതകൾ ഏകദേശം തീർന്നു എന്ന് പറയാം. കേരളത്തിന്റെ അടുത്ത മത്സരം ശനിയാഴ്ച ഡൽഹിക്കെതിരെ കൊച്ചിയിൽ തന്നെ ആണ്. തുടരെ തുടരെ കളിച്ചു ക്ഷീണിച്ച ടീമിന് ഒരു ആശ്വാസം ആകുമത്. ആവശ്യത്തിന് റെസ്റ്റുകിട്ടി ഡൽഹിക്കെതിരെ വേറൊരു ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിൽ കാണാൻ പറ്റും എന്ന് പ്രതീക്ഷിക്കാം..
ഞായറാഴ്ചതന്നെ നേരത്തെ നടന്ന ആവേശകരമായ മത്സരത്തിൽ ജെംഷെഡ്പൂർ ഡൽഹിയെ പരാജയപ്പെടുത്തി. രണ്ടു ഗോളിന് പിറകിൽ നിന്നതിനു ശേഷമാണ് കോപ്പേൽ ആശാന്റെ ടീം മൂന്നു ഗോൾ തിരിച്ചടിച്ചു വിജയം കരസ്തമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.