വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

ബെംഗളൂരു: പാചകവാതക വിലവർദ്ധനവിന് പിന്നാലെ കർണാടകയിലെ ജനങ്ങൾക്ക് ആഘാതമായി വൈദ്യുതി നിരക്കിലും വർധനവ് രേഖപ്പെടുത്തി. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെഇആർസി) വൈദ്യുതി വില വർധിപ്പിക്കാൻ ഉത്തരവിട്ടതോടെ ഓരോ യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിനും ഉപഭോക്താക്കൾ 56 പൈസ കൂടി അധികമായി നൽകേണ്ടി വരും. പുതുക്കിയ ഈ താരിഫ് മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.

2024-25 സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ കുറവ് നികത്തുന്നതിനായി ‘ട്രൂ അപ്പ് ചാർജുകൾ’ എന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നത്. ബെസ്കോം ആകെ 34,087.94 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാർത്ഥ വരുമാനം 32,019.56 കോടി രൂപ മാത്രമായിരുന്നു. ഇതേത്തുടർന്നുണ്ടായ 2,068.38 കോടി രൂപയുടെ വലിയ വരുമാന കുറവ് നികത്തുന്നതിനായി എസ്‌കോം സമർപ്പിച്ച താരിഫ് വർദ്ധനവിനുള്ള നിർദ്ദേശം കെഇആർസി അംഗീകരിക്കുകയായിരുന്നു.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

പുതുക്കിയ നിരക്ക് പ്രകാരം മെയ് മാസത്തിൽ വരുന്ന വൈദ്യുതി ബില്ലുകളിൽ യൂണിറ്റിന് 56 പൈസ അധികമായി ഈടാക്കും. ഈ അധിക തുക 2026-27 സാമ്പത്തിക വർഷം മുഴുവൻ ബാധകമായിരിക്കുമെന്നും 2027 ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വൈദ്യുതി താരിഫ് വർദ്ധനവ് ഗാർഹിക ഉപഭോക്താക്കളെ മാത്രമല്ല, വാണിജ്യ, വ്യാവസായിക മേഖലയിലുള്ളവരെയും ഒരുപോലെ ബാധിക്കും.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts