ബെംഗളൂരു: പാചകവാതക വിലവർദ്ധനവിന് പിന്നാലെ കർണാടകയിലെ ജനങ്ങൾക്ക് ആഘാതമായി വൈദ്യുതി നിരക്കിലും വർധനവ് രേഖപ്പെടുത്തി. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെഇആർസി) വൈദ്യുതി വില വർധിപ്പിക്കാൻ ഉത്തരവിട്ടതോടെ ഓരോ യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിനും ഉപഭോക്താക്കൾ 56 പൈസ കൂടി അധികമായി നൽകേണ്ടി വരും. പുതുക്കിയ ഈ താരിഫ് മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു. 2024-25 സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ കുറവ് നികത്തുന്നതിനായി ‘ട്രൂ അപ്പ് ചാർജുകൾ’ എന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നത്. ബെസ്കോം ആകെ 34,087.94 കോടി രൂപയുടെ…
Read MoreDay: 1 May 2026
ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം
ബെംഗളൂരു: നഗരത്തിലെ കെ.എസ്. ലേഔട്ടിലുള്ള സ്വകാര്യ കോളേജ് ഹോസ്റ്റലിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം. ഭക്ഷണശീലത്തിന്റെയും ജാതിയുടെയും പേരിൽ തന്നെ നിരന്തരം അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് കാണിച്ച് അസിസ്റ്റന്റ് പ്രൊഫസറായ ജ്യോതി കുമാരി പോലീസിൽ പരാതി നൽകി. സംഭവത്തിൽ സഹതാമസക്കാരിയായ പ്രീതി ജെയിനിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ചിലാണ് ജ്യോതി കുമാരി ഹോസ്റ്റലിൽ താമസം ആരംഭിച്ചത്. അന്നുമുതൽ പ്രീതി ജെയിൻ തന്റെ ജാതിയെക്കുറിച്ചും ഉള്ളിയും വെളുത്തുള്ളിയും ഉൾപ്പെടെയുള്ള ഭക്ഷണശീലങ്ങളെക്കുറിച്ചും ചോദിച്ച് നിരന്തരം അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ചെറിയ കാര്യങ്ങളെച്ചൊല്ലി പ്രകോപനം…
Read Moreമഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി “നാട്ടിലേക്ക് മടങ്ങൂ” എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ
ബെംഗളൂരു: നഗരത്തിൽ തുടരുന്ന മഴക്കെടുതികൾക്കിടയിൽ ബെംഗളൂരുവിലെ മോശം അടിസ്ഥാന സൗകര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അസം സ്വദേശിനിയായ അസ്മിത ഗുപ്ത രംഗത്തെത്തി. നഗരത്തിലെ എച്ച്എസ്ആർ ലേഔട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായതും മാലിന്യങ്ങൾ ഒഴുകിനടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അവർ ചൂണ്ടിക്കാട്ടി. ഉയർന്ന നികുതി നൽകുന്ന നഗരവാസികൾക്ക് ഗുണനിലവാരമില്ലാത്ത റോഡുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും ഒരു മഴ പെയ്താൽ തന്നെ നഗരം കുഴപ്പത്തിലാകുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിക്കുന്നു. മഴസമയത്ത് ടാക്സികൾ ഈടാക്കുന്ന അമിത നിരക്കിനെതിരെയും അവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വെറും…
Read Moreഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
ന്യൂഡൽഹി: പുതിയ മാസമായ മെയ് ഒന്നിന്റെ തുടക്കത്തോടെ രാജ്യത്തെ സാധാരണക്കാരുടെ ദൈനംദിന ചെലവുകളിലും ബാങ്കിംഗ് ഇടപാടുകളിലും കാര്യമായ മാറ്റങ്ങൾ വരുന്നു. മിക്ക വീടുകളെയും നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റം എൽപിജി സിലിണ്ടറുകളുടെ ഉപയോഗത്തിലാണ്. ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിബന്ധനകളിൽ വരുത്തിയ മാറ്റം മൂലം ഇനി മുതൽ ബുക്കിംഗുകൾക്കിടയിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. ഇത് പാചകവാതക ഉപയോഗം മുൻകൂട്ടി പ്ലാൻ ചെയ്യാൻ കുടുംബങ്ങളെ നിർബന്ധിതരാക്കും. ഡെലിവറി സമയത്ത് ഒടിപി (OTP) സംവിധാനം നിർബന്ധമാക്കുന്നതും ബയോമെട്രിക് പരിശോധനകളും സുരക്ഷ വർദ്ധിപ്പിക്കുമെങ്കിലും വിതരണ നടപടികൾ അല്പം…
Read Moreബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു: വേനൽച്ചൂടിന് ആശ്വാസമായി എത്തിയ മഴ ബെംഗളൂരു നഗരത്തിന് ഇപ്പോൾ ദുരിതമായി മാറുന്നു. ഇന്നലെ ഒരു മണിക്കൂർ മാത്രം പെയ്ത മഴ നഗരജീവിതത്തെ അക്ഷരാർത്ഥത്തിൽ വലച്ചു. പകൽ മുഴുവൻ മേഘാവൃതമായ കാലാവസ്ഥയായിരുന്നെങ്കിലും ഇന്ന് വൈകുന്നേരത്തോടെയാണ് നഗരത്തിലുടനീളം ശക്തമായ മഴ തകർത്തുപെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന നഗരവാസികൾക്ക് ഈ അപ്രതീക്ഷിത മഴ വലിയ തിരിച്ചടിയായി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളായ വസന്തനഗർ, സിറ്റി മാർക്കറ്റ്, മജസ്റ്റിക്, ശാന്തിനഗർ, ജയനഗർ, ജെപി നഗർ, ബനശങ്കരി, കോരമംഗല, ഇന്ദിരാനഗർ തുടങ്ങി മിക്കയിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. എംജി റോഡ്,…
Read Moreഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത
ബെംഗളൂരു: നഗരത്തിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് വസ്തു നികുതി അടയ്ക്കുന്നവർക്കുള്ള അഞ്ച് ശതമാനം ഇളവ് മെയ് 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സാധാരണയായി ഏപ്രിൽ മാസത്തോടെ അവസാനിക്കാറുള്ള ഈ ഇളവ് കാലയളവ് നീട്ടിയതിലൂടെ ഗ്രേറ്റർ ബെംഗളൂരു ഏരിയയിലെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലായി ഏകദേശം 25 ലക്ഷത്തോളം ഉടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നികുതി അടയ്ക്കുന്ന പ്രക്രിയയിലുണ്ടായ സാങ്കേതികമായ ആശയക്കുഴപ്പങ്ങളും പൊതുജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് സർക്കാരിന്റെ ഈ നടപടി. ബൾക്ക് വേസ്റ്റ് ജനറേറ്ററുകളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട അവ്യക്തത നികുതി…
Read Moreനഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.
ബെംഗളൂരു: കർണാടകയിലെ എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വിദ്യാഭ്യാസ പരിവർത്തന സമിതി. സംസ്ഥാനത്തെ എൻജിനീയറിങ് ബിരുദധാരികളിൽ വെറും 17 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ജോലി ലഭിക്കുന്നത്. ബാക്കിയുള്ള 83 ശതമാനം പേരും തൊഴിൽരഹിതരാണെന്നും തൊഴിൽ വിപണിക്ക് ആവശ്യമായ പ്രായോഗിക നൈപുണ്യം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കർണാടക എൻജിനീയറിങ് വിദ്യാഭ്യാസ പരിഷ്കരണ അതോറിറ്റി (KEERA) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ഉടൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.…
Read Moreകർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
ബെംഗളൂരു: നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത അപ്രതീക്ഷിത വേനൽമഴ താപനിലയിൽ നേരിയ കുറവുണ്ടാക്കിയെങ്കിലും കർണാടകയുടെ വടക്കൻ, മധ്യ ഭാഗങ്ങളിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നു. ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് താപനിലയിൽ ഒരു ഡിഗ്രിയുടെ കുറവുണ്ടായി. എന്നാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ചൂട് വീണ്ടും വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബുധനാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയും ആലിപ്പഴ വർഷവും സമീപ ജില്ലകളിലേക്കും വ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ബെംഗളൂരുവിൽ 37.7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ, കലബുറഗിയിൽ ഇത് 44.7 ഡിഗ്രി സെൽഷ്യസായി ഉയർന്നു. കലബുറഗിയിലെ…
Read Moreവിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി ബുധനാഴ്ച പെയ്ത കനത്ത മഴ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ റെക്കോർഡിലേക്ക്. വെറും 45 മിനിറ്റ് നീണ്ടുനിന്ന പേമാരിയിൽ നഗരം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിന്നു നഗരഹൃദയത്തിൽ അതീവ സുരക്ഷാ മേഖലയായ വിധാൻ സൗധയ്ക്ക് സമീപമുള്ള നടപ്പാത തകർന്നത് നടുക്കമുളവാക്കി. നടപ്പാതയിൽ ഉണ്ടായ വലിയ കുഴിയിലേക്ക് ഒരു പോലീസ് വാഹനം പതിച്ചു. ഭാഗ്യവശാൽ വൻ അപകടങ്ങൾ ഒഴിവായെങ്കിലും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ ഈ മഴയിൽ വെളിപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ ഈ പ്രകൃതിക്ഷോഭത്തിൽ നിന്ന് നഗരം ഇപ്പോഴും മുക്തമായിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങളും ഗതാഗതം…
Read Moreഅന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
ബെംഗളൂരു: കർണാടകയിൽ സ്ഥിരമായി ഓടുന്ന അന്യസംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചു. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമായി ‘ಕರ್ನಾಟಕ മോട്ടോർ വാഹന നികുതി (ഭേദഗതി) ഓർഡിനൻസ്’ സർക്കാർ നടപ്പിലാക്കി. ഡൽഹി ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കർണാടകയിൽ വ്യാപകമായി ഉപയോഗിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നതായും സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കർണാടകയിൽ സ്ഥിരമായി ഉപയോഗിക്കുന്ന കാറുകൾ, ജീപ്പുകൾ, ഇരുചക്ര വാഹനങ്ങൾ,…
Read More