വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ

ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി ബുധനാഴ്ച പെയ്ത കനത്ത മഴ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ റെക്കോർഡിലേക്ക്. വെറും 45 മിനിറ്റ് നീണ്ടുനിന്ന പേമാരിയിൽ നഗരം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിന്നു

നഗരഹൃദയത്തിൽ അതീവ സുരക്ഷാ മേഖലയായ വിധാൻ സൗധയ്ക്ക് സമീപമുള്ള നടപ്പാത തകർന്നത് നടുക്കമുളവാക്കി.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

നടപ്പാതയിൽ ഉണ്ടായ വലിയ കുഴിയിലേക്ക് ഒരു പോലീസ് വാഹനം പതിച്ചു. ഭാഗ്യവശാൽ വൻ അപകടങ്ങൾ ഒഴിവായെങ്കിലും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ ഈ മഴയിൽ വെളിപ്പെട്ടു.

അപ്രതീക്ഷിതമായുണ്ടായ ഈ പ്രകൃതിക്ഷോഭത്തിൽ നിന്ന് നഗരം ഇപ്പോഴും മുക്തമായിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങളും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts