ഈ മാസം 14ന് അകം നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളും നീക്കാൻ കർണാടക ഹൈക്കോടതി ബെംഗളൂരു മഹാനഗരസഭയോട് ആവശ്യപ്പെട്ടു.

ബെംഗളൂരു : ഈ മാസം 14ന് അകം നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളും നീക്കാൻ കർണാടക ഹൈക്കോടതി ബെംഗളൂരു മഹാനഗരസഭയോട് (ബിബിഎംപി) ആവശ്യപ്പെട്ടു. അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ മജിസ്ട്രേട്ട് കോടതിയോട് ദിവസവും വാദം കേൾക്കാനും ഈ മാസം അവസാനത്തോടെ വിധി പുറപ്പെടുവിക്കാനും ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഓഗസ്റ്റ് ഒന്നുമുതൽ ഇതുവരെ 22,000 ഫ്ലെക്സുകൾ നീക്കം ചെയ്തതായി ബിബിഎംപി കോടതിയെ അറിയിച്ചു. ബെംഗളൂരുവിലെ ആകെ ഫ്ലെക്സുകളുടെ 95% വരുമിത്. അനധികൃതമായി ഫ്ലെക്സുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 223 കേസുകൾ റജിസ്റ്റർ ചെയ്തതായി ബെംഗളൂരു സിറ്റി പൊലീസും അറിയിച്ചു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഓഗസ്റ്റ് ഒന്നിനു ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ബിബിഎംപി ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ ഫ്ലെക്സ് നീക്കൽ ആരംഭിച്ചത്. ഇതിനിടെ ഫ്ലെക്സ് നീക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ സംഘംചേർന്ന് ആക്രമിച്ച സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണറെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചു. കേസിൽ അന്വേഷഷണം ഉടൻ പൂർത്തിയാക്കാനും ഫ്ലെക്സ് നീക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമെങ്കിൽ സംരക്ഷണം ഏർപ്പെടുത്താനും നിർദേശിച്ചു.

തുടർന്നു ചേർന്ന ബിബിഎംപി കൗൺസിൽ യോഗം ബെംഗളൂരുവിൽ ഒരു വർഷത്തേക്ക് ബാനറുകൾക്കും ഫ്ലെക്സുകൾക്കും വിലക്കേർപ്പെടുത്താനും തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് നഗരത്തിലെ പരസ്യ ബോർഡുകൾ പൂർണമായും നീക്കം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചത്. കൃത്യമായി നടപ്പാക്കിയാൽ സ്വാതന്ത്ര്യദിനത്തിൽ നഗരത്തിന്  പരസ്യ ബോർഡുകളിൽനിന്നു പൂർണ സ്വാതന്ത്ര്യം ലഭിക്കും. ∙ പരാതിപ്പെടാൻ ആപ്പും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts