കേരളത്തിൽ നാലു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; 10 മരണം

കോഴിക്കോട്: കേരളത്തിൽ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി പത്തു പേര്‍ മരിച്ചു.

ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച്‌ പേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മുജീബിന്‍റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരാണ്‌ മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി.

ഇടുക്കി അടിമാലിയിലും ചേലച്ചുവടിലുമായി ഉരുള്‍പൊട്ടലില്‍ ഏഴുപേരെയാണു കാണാതായിരിക്കുന്നത്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയാണ് കാണാതായത്.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്നംഗ കുടുംബത്തെയും കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൊച്ചിയിലെ ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനു സമീപവും തലപ്പുഴ മക്കിമലയിലുമാണ് ഉരുള്‍പൊട്ടിയത്.

കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി. ദേശീയദുരന്തനിവാരണസേന കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.

വയനാട് വൈത്തിരിയില്‍ പോലീസ് സ്‌റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. സ്‌റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts