ദലൈലാമ 11 നും 12 നും നഗരത്തില്‍.

ബെംഗളൂരു: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അഞ്ചുദിവസത്തെ സന്ദർശനത്തിന് വ്യാഴാഴ്ച ബെംഗളൂരുവിലെത്തും.

വെള്ളിയാഴ്ച സംസ്ഥാനത്തെ തിബറ്റൻ ജനങ്ങൾ സംഘടിപ്പിക്കുന്ന ‘താങ്ക് യു കർണാടക ഡേ’ യിൽ ദലൈലാമ പങ്കെടുക്കും. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യാതിഥിയാകും. ശനിയാഴ്ച വിദ്യാർഥികൾക്കും യുവപ്രൊഫഷണലുകൾക്കുമായുള്ള ചടങ്ങിൽ സംസാരിക്കും.

ഞായറാഴ്ച കോൺറാഡ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ‘ഇന്ത്യൻ വിസ്ഡം ഇൻ ദ മോഡേൺ വേൾഡ്’ എന്നവിഷയത്തിൽ സംസാരിക്കും. 13-ന് രാമനഗരയിൽ ദലൈ ലാമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ എജ്യുക്കേഷനിൽ പൊതുപരിപാടിയിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us