ബെംഗളൂരുവിൽ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ മൈസൂരുവഴിയാക്കി.

ബെംഗളൂരു: തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധി അന്തരിച്ചതിനെത്തുടർന്നുള്ള സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ബെംഗളൂരുവിൽ നിന്ന് സേലം വഴി കേരളത്തിലേക്കു ള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ മൈസൂരു വഴിയാക്കി. ശവസംസ്കാരം കഴിയുന്നതുവരെ ബസുകൾ മൈസൂരു വഴിയാകും സർവീസ് നടത്തുക.

കേരളത്തിൽനിന്ന് സേലം വഴിയുള്ള ബസുകളും മൈസൂരു വഴി സർവീസ് നടത്തും. കർണാടക ആർ.ടി.സി. തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. സ്വകാര്യ ബസുകളും സർവീസ് നിർത്തിയിട്ടുണ്ട്. കരുണാനിധി അന്തരിച്ചതിനെത്തുടർന്ന് അനുയായികൾ അക്രമാസക്തരാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ നിർത്തിയത്. ചൊവ്വാഴ്ച കരുണാനിധി മരിക്കുന്നതിന് മുമ്പുപോയ ബസുകളെല്ലാം മരണവിവരം അറിഞ്ഞതോടെ കർണാടക അതിർത്തിയിൽ സർവീസ് അവസാനിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts