ആശുപത്രി – മരുന്നു മാഫിയകളുടെ ചൂഷണം തുറന്നു കാട്ടി ജന പക്ഷം തുറന്നു വിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചൂഷണവാർത്തകളെ അടച്ചു വച്ച് ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാൻ ചൂട്ടു പിടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെയും വീഡിയോയിൽ ജനപക്ഷം പേരെടുത്ത് തുറന്നെതിർക്കുന്നുണ്ട്. സാമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന വീഡിയോയിലെ പ്രധാന ആരോപണങ്ങൾ ഇവയാണ്. ഒരു കിഡ്നി മാറി വക്കൽ ശസ്ത്രക്രിയക്ക് 15 ലക്ഷം വരെയാണ് പ്രധാന ആശുപത്രികൾ ഈടാക്കുന്നത് ,എന്നാൽ ഒരു സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ജനപക്ഷം അത് 5 ലക്ഷത്തിന് ചെയ്ത് കൊടുക്കും.കരൾ മാറ്റി വക്കൽ 30 ലക്ഷത്തിന് പകരം…
Read MoreDay: 8 August 2018
വൈറൽ വീഡിയോ: നിശ്ചയ മോതിരം പോക്കറ്റില്‍ ഒളിപ്പിക്കുന്ന പ്രിയങ്ക!
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയം നാളുകളേറെയായി ബി ടൗണിലെ ചര്‍ച്ചാ വിഷയമാണ്. ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസുമായുള്ള പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളെ ഊട്ടി ഉറപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്. സിങ്കപ്പൂരില്‍ നടന്ന സംഗീത നിശ കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രിയങ്ക തന്‍റെ വിരലില്‍ കിടന്ന വിവാഹ നിശ്ചയ മോതിരം ആരും കാണാതെ ഊരി പോക്കറ്റില്‍ ഒളിപ്പിച്ചു വച്ചു.…
Read More”ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ്”: ക്രിക്കറ്റ് ലോകകപ്പ് പ്രചാരണ വീഡിയോ ആരാധകര്‍ക്ക് ആവേശം
ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്. 2018ലെ ഫുട്ബോള്‍ ലോകകപ്പിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് 2019ലെ ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ പ്രചാരണ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ് (ലോകത്തിന്‍റെ നെറുകയില്‍) എന്നിങ്ങനെ പറഞ്ഞാണ് വീഡിയോയിലെ ഗാനാവതരണം. The @cricketworldcup carnival is coming to England & Wales, and @flintoff11's on top of the world! 🎉 SOUND ON! 🔊…
Read Moreകരുണാനിധിയ്ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി
ചെന്നൈ: ഇത്തവണയും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പതിവ് തെറ്റിച്ചില്ല. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒന്നിച്ച് തന്നെ എത്തി. സംസ്ഥാന ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. മൂവരും മൃതദേഹത്തില്‍ പുഷ്പചക്ര൦ അര്‍പ്പികുകയും അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. മുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിലും കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചെത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ…
Read Moreബിഗ് ഫ്രീഡം സെയിലിനൊരുങ്ങി ഫ്ലിപ്പ്കാര്‍ട്ട്;നിരവധി ഓഫറുകള്‍..
രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിലിനൊരുങ്ങുന്നു. ഓഗസ്റ്റ് 10ന് തുടങ്ങുന്ന കച്ചവടം 72 മണിക്കൂർ നീണ്ടുനിൽക്കും. ആമസോണിന്റെ ഓഫറുകളെ നേരിടാൻ തന്നെയാണ് ഫ്ലിപ്കാർട്ടിന്റെ ലക്ഷ്യം. ഒട്ടുമിക്ക ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ വിൽപനയ്ക്കുണ്ടാകും. എന്നാൽ ഓഫറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല. ബ്ലോക്ക്ബൂസ്റ്റർ ഡീലുകൾ, പ്രൈസ് ക്രാസ് ഓഫറുകൾ, റഷ് അവർ ഡീലുകൾ എന്നിവ ഉണ്ടാകും. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ടിവി തുടങ്ങി വിഭാഗങ്ങളിൽ വൻ ഓഫറുകളാണ് നൽകുന്നത്. ബിഗ് ഫ്രീഡം സെയിലിൽ സിറ്റി ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10…
Read Moreഇനി നീണ്ട ക്യുവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട;നമ്മ മെട്രോ സ്മാർട് കാർഡ് റീചാർജ് ചെയ്യാനുള്ള ഓട്ടമാറ്റിക് കിയോസ്കുകകൾ ഉടൻ
ബെംഗളൂരു : നഗരത്തിലെവിടെനിന്നും നമ്മ മെട്രോ സ്മാർട് കാർഡ് റീചാർജ് ചെയ്യാനുള്ള ഓട്ടമാറ്റിക് കിയോസ്കുകകൾ ഉടൻ. മെട്രോ സ്റ്റേഷനുകളിൽ റീചാർജ് ചെയ്യാനായി യാത്രക്കാരുടെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ബിഎംടിസി ബസ് ഡിപ്പോ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൂടി ചാർജിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. 24 മണിക്കൂറും ഈ കിയോസ്കുകളിൽനിന്നു റീചാർജ് ചെയ്യാനാകും. ബിഎംടിസി ഡിപ്പോകളിലാകും ഇത് ആദ്യം സ്ഥാപിക്കുക. ഇതിനോടുള്ള പ്രതികരണത്തിന് അനുസരിച്ച് മറ്റു കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.നിലവിൽ ഓഫിസ് ദിനങ്ങളിൽ ദിവസേന നാലു ലക്ഷത്തോളം…
Read Moreഏഷ്യന്‍ ഗെയിംസില്‍ നിന്നും മീരാഭായ് ചാനു പിന്മാറി
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്താന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത നഷ്ടമായി ലോക ചാംപ്യന്‍ പുറത്ത്. ഭാരദ്വഹന ചാംപ്യനായ മീരാഭായ് ചാനുവാണ് ഗെയിംസിന് രണ്ടാഴ്ചമാത്രം ശേഷിക്കെ പിന്‍മാറിയത്. നേരത്തെ പരിക്കുമൂലം വിശ്രമത്തിലായിരുന്ന ചാനു പരിക്ക് ഭേദമാകാത്തതോടെ ഗെയിംസില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിക്കുകയായിരുന്നു. മീരാഭായ് ഗെയിംസിനെത്തില്ലെന്ന് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ സെക്രട്ടറി സഹദേവ് യാദവ് സ്ഥിരീകരിച്ചു. നാളുകളായി അലട്ടിക്കൊണ്ടിരുന്ന വേദന കുറഞ്ഞതിനെ തുടര്‍ന്ന് താരം കഴിഞ്ഞയാഴ്ച മുംബൈയിലെത്തി പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍, പരിശീലനത്തിനിടെ വീണ്ടും വേദനയുണ്ടായതോടെ ഗെയിംസില്‍നിന്നും പിന്മാറി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്ന…
Read Moreബെംഗളൂരുവിൽ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ മൈസൂരുവഴിയാക്കി.
ബെംഗളൂരു: തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധി അന്തരിച്ചതിനെത്തുടർന്നുള്ള സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ബെംഗളൂരുവിൽ നിന്ന് സേലം വഴി കേരളത്തിലേക്കു ള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ മൈസൂരു വഴിയാക്കി. ശവസംസ്കാരം കഴിയുന്നതുവരെ ബസുകൾ മൈസൂരു വഴിയാകും സർവീസ് നടത്തുക. കേരളത്തിൽനിന്ന് സേലം വഴിയുള്ള ബസുകളും മൈസൂരു വഴി സർവീസ് നടത്തും. കർണാടക ആർ.ടി.സി. തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. സ്വകാര്യ ബസുകളും സർവീസ് നിർത്തിയിട്ടുണ്ട്. കരുണാനിധി അന്തരിച്ചതിനെത്തുടർന്ന് അനുയായികൾ അക്രമാസക്തരാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ നിർത്തിയത്. ചൊവ്വാഴ്ച കരുണാനിധി മരിക്കുന്നതിന് മുമ്പുപോയ ബസുകളെല്ലാം മരണവിവരം അറിഞ്ഞതോടെ കർണാടക അതിർത്തിയിൽ…
Read Moreകൊടും ഭീകരന്‍ മുഹമ്മദ് ജാഹിദുൽ ഇസ്ലാം പിടിയില്‍;ലാപ് ടോപ്പ്, ജലാറ്റിൻ പൗഡർ, ക്ഷേത്രങ്ങളുടെയും പള്ളികളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ, ബെംഗളൂരുവിന്റെ മാപ്പ് എന്നിവ കണ്ടെടുത്തു;നിരവധി തവണ മലപ്പുറം ജില്ല സന്ദര്‍ശിച്ചതിന് തെളിവ്.
ബെഗളൂരു: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ഇന്ത്യയിലെ തലവൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാമിനെ(38) ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) പിടികൂടി. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ പിടിയിലായ ഭീകര സംഘാംഗങ്ങളിൽനിന്ന് ലഭിച്ച സൂചനകളിൽനിന്നാണ് ഇയാളെ രാമനഗരയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജാഹിദുലിനെ അഞ്ച് ദിവസത്തെ യാത്രാറിമാൻഡിൽ ബിഹാർ എൻ.ഐ.എ. സംഘത്തിന് കൈമാറി. ഇയാളെ പട്‌നയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും. ബിഹാറിലെ ബോധ്ഗയയിൽ ജനുവരിയിൽ രണ്ട് ബോംബുകൾ കണ്ടെടുത്ത സംഭവത്തിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ജാഹിദുൽ ഇസ്‌ലാം. ഇയാളുടെ നിർദേശപ്രകാരമാണ് അനുയായി…
Read Moreകരുത്തരായ യെമനെയും എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ഇന്ത്യയുടെ യുവനിര!
അമ്മാന്‍: ഡബ്ല്യു.എ.എഫ്.എഫ്. അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഏഷ്യൻ ചാംപ്യന്മാരായ ഇറാഖിനെ കീഴടക്കിയതിനു പിന്നാലെ കരുത്തരായ യെമനെയും ഇന്ത്യന്‍ കൗമാരസംഘം തകര്‍ത്തു. ഇന്ത്യയ്ക്ക് ഇത് മൂന്നാം ജയം, അവസാന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. ഹര്‍പ്രീത് സിങ് (38), റിഡ്ജ് ഡെമല്ലോ (47), രോഹിത് ഡാനു (49) എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തത്. അഞ്ചു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതോടെ ഇന്ത്യയ്ക്കും ജപ്പാനും ഒമ്പതു പോയന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ ഇന്ത്യയാണ് മുന്നില്‍. മികച്ച ഫുട്ബോളാണ് ഇന്ത്യന്‍ കുട്ടികള്‍ കാഴ്ചവച്ചതെന്നു മൽസരത്തിനു ശേഷം കോച്ച് ബിബിയാനോ …
Read More