ഇനി നീണ്ട ക്യുവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട;നമ്മ മെട്രോ സ്മാർട് കാർഡ് റീചാർജ് ചെയ്യാനുള്ള ഓട്ടമാറ്റിക് കിയോസ്കുകകൾ ഉടൻ

ബെംഗളൂരു : നഗരത്തിലെവിടെനിന്നും നമ്മ മെട്രോ സ്മാർട് കാർഡ് റീചാർജ് ചെയ്യാനുള്ള ഓട്ടമാറ്റിക് കിയോസ്കുകകൾ ഉടൻ. മെട്രോ സ്റ്റേഷനുകളിൽ റീചാർജ് ചെയ്യാനായി യാത്രക്കാരുടെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ബിഎംടിസി ബസ് ഡിപ്പോ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൂടി ചാർജിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. 24 മണിക്കൂറും ഈ കിയോസ്കുകളിൽനിന്നു റീചാർജ് ചെയ്യാനാകും.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

ബിഎംടിസി ഡിപ്പോകളിലാകും ഇത് ആദ്യം സ്ഥാപിക്കുക. ഇതിനോടുള്ള പ്രതികരണത്തിന് അനുസരിച്ച് മറ്റു കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.നിലവിൽ ഓഫിസ് ദിനങ്ങളിൽ ദിവസേന നാലു ലക്ഷത്തോളം പേരാണ് നമ്മ മെട്രോ ഉപയോഗപ്പെടുത്തുന്നത്. അവധി ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാരുണ്ട്. സ്മാർട് കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യുന്നവർക്ക് 15% കിഴിവ് നൽകുന്നുണ്ട്. 60% സ്ഥിരയാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തി വരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്
[masterslider id="10"]

Related posts

Click Here to Follow Us