ബിഗ് ഫ്രീഡം സെയിലിനൊരുങ്ങി ഫ്ലിപ്പ്കാര്‍ട്ട്;നിരവധി ഓഫറുകള്‍..

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിലിനൊരുങ്ങുന്നു. ഓഗസ്റ്റ് 10ന് തുടങ്ങുന്ന കച്ചവടം 72 മണിക്കൂർ നീണ്ടുനിൽക്കും. ആമസോണിന്റെ ഓഫറുകളെ നേരിടാൻ തന്നെയാണ് ഫ്ലിപ്കാർട്ടിന്റെ ലക്ഷ്യം. ഒട്ടുമിക്ക ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ വിൽപനയ്ക്കുണ്ടാകും.

എന്നാൽ ഓഫറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല. ബ്ലോക്ക്ബൂസ്റ്റർ ഡീലുകൾ, പ്രൈസ് ക്രാസ് ഓഫറുകൾ, റഷ് അവർ ഡീലുകൾ എന്നിവ ഉണ്ടാകും. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ടിവി തുടങ്ങി വിഭാഗങ്ങളിൽ വൻ ഓഫറുകളാണ് നൽകുന്നത്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

ബിഗ് ഫ്രീഡം സെയിലിൽ സിറ്റി ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഷവോമി, സാംസങ്, ആപ്പിൾ തുടങ്ങി ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് അറിയുന്നത്. ലാപ്ടോപ്, ഒഡിയോ ഉപകരണങ്ങൾ, ക്യാമറ എന്നിവയക്ക് 80 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!
[masterslider id="10"]

Related posts

Click Here to Follow Us