ആശുപത്രി-മരുന്ന് മാഫിയയുടെ ചൂഷണവും മുഖ്യധാരാ മാധ്യമങ്ങളുടെ ചൂട്ടു പിടിക്കലും തുറന്നു കാട്ടി ജനപക്ഷം പുറത്തു വിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ആശുപത്രി – മരുന്നു മാഫിയകളുടെ ചൂഷണം തുറന്നു കാട്ടി ജന പക്ഷം തുറന്നു വിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചൂഷണവാർത്തകളെ  അടച്ചു വച്ച് ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാൻ ചൂട്ടു പിടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെയും വീഡിയോയിൽ ജനപക്ഷം പേരെടുത്ത് തുറന്നെതിർക്കുന്നുണ്ട്. സാമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന വീഡിയോയിലെ പ്രധാന ആരോപണങ്ങൾ ഇവയാണ്.

ഒരു കിഡ്നി മാറി വക്കൽ ശസ്ത്രക്രിയക്ക് 15 ലക്ഷം വരെയാണ് പ്രധാന ആശുപത്രികൾ ഈടാക്കുന്നത് ,എന്നാൽ ഒരു സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ജനപക്ഷം അത് 5 ലക്ഷത്തിന് ചെയ്ത് കൊടുക്കും.കരൾ മാറ്റി വക്കൽ 30 ലക്ഷത്തിന് പകരം 15 ലക്ഷം മതി.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ഡോക്ടർമാർ നിർബന്ധമായും ജെനറിക് മരുന്നുകൾ കുറിക്കണമെന്ന് രാജ്യത്ത് നിയമമുണ്ടായിട്ടും കമ്പനികളുടെ ബ്രാന്റ് നാമങ്ങൾ കുറിച്ച് നൽകുന്ന ഡോക്ടർ മാരുടെ നടപടി നിർത്തിയില്ലെങ്കിൽ ആഗസ്റ്റ് 15 ന് ശേഷം അത്തരം ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

പ്രവർത്തനച്ചിലവ് മാത്രമെടുത്ത് മരുന്നുകൾ വിൽക്കുന്ന മരുന്നു ഷോപ്പുകൾ കേരളം മുഴുവൻ വ്യാപിപ്പിക്കാനും ജന പക്ഷം തീരുമാനിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts