സ്വാമി ലക്ഷ്മീവരതീർഥയുടെ ദുരൂഹമരണവുമായി ഉഡുപ്പി അഷ്ടമഠങ്ങളിലെ മറ്റുള്ളവയ്ക്കു ബന്ധമില്ലെന്നു മുതിർന്ന സ്വാമിയും പേജാവർ മഠാധിപതിയുമായ സ്വാമി വിശ്വേശ തീർഥ;മദ്യപാനവും സ്ത്രീസംസർഗവും അടക്കം സന്യാസിക്കു നിരക്കാത്ത ഒട്ടേറെ സ്വഭാവദൂഷ്യങ്ങൾ ഉണ്ടായിരുന്നു:

ഉഡുപ്പി : സ്വാമി ലക്ഷ്മീവരതീർഥയുടെ ദുരൂഹമരണവുമായി ഉഡുപ്പി അഷ്ടമഠങ്ങളിലെ മറ്റുള്ളവയ്ക്കു ബന്ധമില്ലെന്നു മുതിർന്ന സ്വാമിയും പേജാവർ മഠാധിപതിയുമായ സ്വാമി വിശ്വേശ തീർഥ. വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതു ഷിരൂർ മഠത്തിനകത്തോ ലക്ഷ്മീവരതീർഥയുമായി അടുപ്പമുള്ളവരോ വഴി ആകാനാണു സാധ്യത. മദ്യപാനവും സ്ത്രീസംസർഗവും അടക്കം സന്യാസിക്കു നിരക്കാത്ത ഒട്ടേറെ സ്വഭാവദൂഷ്യങ്ങൾ ലക്ഷ്മീവരതീർഥയ്ക്കുണ്ടായിരുന്നു.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

മരണത്തിനു പിന്നിൽ മറ്റു മഠങ്ങൾക്കു ബന്ധമില്ല. ഏറെ നാളായി മറ്റു മഠങ്ങളുമായി ഇദ്ദേഹം ബന്ധം പുലർത്തിയിരുന്നില്ല. ഷിരൂർ മഠത്തിലെ മൂലദേവതയുടെ വിഗ്രഹം അദ്ദേഹം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണവിഗ്രഹത്തിനൊപ്പം സ്ഥാപിച്ചു പൂജിച്ചിരുന്നു. ഇതിനെ എതിർത്തതും താനുമായി അകൽച്ചയ്ക്കു കാരണമായി. നേരത്തേ നിശ്ചയിച്ച പൂജകളും പരിപാടികളുമായി ദൂരെ ആയതിനാലാണ് സംസ്കാര ചടങ്ങിൽ തനിക്കു പങ്കെടുക്കാൻ കഴിയാതെ പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
[masterslider id="10"]

Related posts