ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയെന്ന്‍ സാമ്‌ന

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാമ്‌ന. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ഒടുവില്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെയാണ്‌ ശിവസേന മുഖപത്രമായ സാമ്‌ന പിന്തുണച്ചത്.

അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയാണെന്നാണ് സാമ്‌ന ചൂണ്ടിക്കാട്ടുന്നത്. ബെഞ്ചില്‍ നിന്നും ഇറങ്ങി വന്ന് പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വലിയ വാര്‍ത്ത നല്‍കിയാണ്‌ സാമ്‌ന രാഹുലിന്‍റെ ലോക്‌സഭയിലെ പ്രകടനത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് കോണ്‍ഗ്രസിനേയും രാഹുലിനേയും പിന്തുണച്ച് കൊണ്ട് സാമ്‌ന രംഗത്തുവരുന്നത്.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ലോക്‌സഭയിലെ രാഹുലിന്‍റെ പ്രസംഗം തെളിയിക്കുന്നത് അദ്ദേഹം യഥാര്‍ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് ബിരുദം നേടി കഴിഞ്ഞുവെന്നാണെന്ന് കഴിഞ്ഞ ദിവസം ശിവസേന നേതാവും സാമ്‌നയുടെ അസോസിയേറ്റ് എഡിറ്ററുമായ സഞ്ജയ് റാവത്തും പ്രതികരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആലിംഗനത്തെ ഇത് വെറും ആലിംഗനമല്ല മറിച്ച് മോദിക്ക് നല്‍കിയ ഷോക്കായിരുന്നുവെന്നാണ് റാവത്ത് പറഞ്ഞത്. രാഹുല്‍ രാജ്യത്തെ നയിക്കാന്‍ സന്നദ്ധനാണെന്ന് ആദ്യം പറഞ്ഞത് ശിവസേനയാണ്. ഇക്കാര്യം ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts